HOME
DETAILS

പച്ചക്കറികളിലെ വിഷം: പരിശോധന നിലച്ചു

  
backup
May 01 2018 | 04:05 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf



മലപ്പുറം: സംസ്ഥാനത്ത് പച്ചക്കറികളിലെ വിഷ പരിശോധന പൂര്‍ണമായും നിലച്ചു. ജി.എസ്.ടിയുടെ പേരില്‍ ചെക്കുപോസ്റ്റുകള്‍ എടുത്തകളഞ്ഞതോടെ വിഷപച്ചക്കറികള്‍ നിയന്ത്രണമില്ലാതെ കേരളത്തിലേക്കൊഴുകുകയാണ്.
കേരളത്തില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 70 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. കേരളത്തില്‍ പച്ചക്കറിഉത്പാദിപ്പിക്കുന്ന ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടാകാറുണ്ടെങ്കിലും 60 ശതമാനത്തില്‍ താഴെപോകാറില്ല.
മാരക കീടനാശിനികള്‍ തളിച്ച പച്ചക്കറികളാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നതെന്ന് വിവിധ പരിശോധനകളില്‍ കണ്ടെത്തിയിട്ടും ഇതിനെതിരേ ആവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. കര്‍ണാടകയില്‍ നിന്ന് 31 ശതമാനവും തമിഴ്‌നാട്ടില്‍ നിന്ന് 39 ശതമാനവും മഹാരാഷ്ട്രിയില്‍നിന്ന് എട്ടു ശതമാനവുമാണ് കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി.
ഒന്നര മാസംവരെ കൃഷിയിടങ്ങളില്‍ വീര്യം തങ്ങിനില്‍ക്കാന്‍ ശേഷിയുള്ള മാരക കീടനാശിനികളാണ് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്ത് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. മരുന്ന് തളിച്ച കൃഷിയിടത്തിലൂടെ പൂമ്പാറ്റ പറന്നാല്‍പോലും ചത്തുവീഴുമെന്ന് വിദഗ്ധര്‍ പറയുന്നു.
കേരളം റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ഓര്‍ഗാനോ ഫോസ്ഫറസ്, ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനികളാണ് ഇതര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തളിക്കുന്നത്. മനുഷ്യന്റെ നാഡിവ്യൂഹങ്ങളെ തളര്‍ത്തുന്നവയാണ് ഇവയില്‍ പലതും. ഇടക്കിടെയുണ്ടാകുന്ന തലവേദന, നാഡി തളര്‍ച്ച, തരിപ്പ്, സന്ധികളിലെ വേദന തുടങ്ങിയ രോഗങ്ങള്‍ ഇത്തരം കീടനാശിനികളുടെ ഉപയോഗം മൂലം ഉണ്ടാകും.
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോതില്‍ കാണപ്പെടുന്നതിനുകാരണം മാരക കീടനാശിനികളാണെന്നാണ് പറയപ്പെടുന്നത്.
സാലഡിനും മറ്റുമായി നേരിട്ട് ഉപയോഗിക്കുന്ന കാരറ്റ്, കക്കിരി, കാബേജ് എന്നിവ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ വില്‍പ്പന നികുതി ചെക്‌പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും കൃഷി വകുപ്പും പച്ചക്കറി സാംപിളുകള്‍ ശേഖരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പേരിനു പോലും പരിശോധനയില്ല.
മലപ്പുറം ജില്ലയിലെ വഴിക്കടവ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കൊടും വിഷാംശമുണ്ടെന്ന് ഭക്ഷ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.
വില്‍പന നികുതി ചെക്കുപോസ്റ്റുകള്‍ എടുത്തുകളഞ്ഞെങ്കിലും എക്‌സൈസ്, ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയാല്‍ വിഷമയ പച്ചക്കറികളുടെ വരവ് ഗണ്യമായി കുറക്കാനാകും.
അതേസമയം ഭക്ഷ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പരിശോധന തടയുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ പച്ചക്കറി മേഖലയിലെ വന്‍കിടക്കാരാണ് ഇതിനുപിന്നിലെന്നും ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago