HOME
DETAILS

മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു: ചെന്നിത്തല

  
backup
May 01 2018 | 04:05 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa


തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പോലും സ്തംഭിക്കുന്ന തരത്തില്‍ സംകടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാന്‍ കാരണം സാമ്പത്തിക രംഗത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്‍പ് ഒരിക്കലും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്രയ്ക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല.
സാമ്പത്തിക രംഗത്ത് ഒരു അച്ചടക്കവും പാലിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ധൂര്‍ത്തും പാഴ്‌ചെലവുകളും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ധന മന്ത്രിയാകട്ടെ ഓരോ ദിവസവും പുതിയ പരീക്ഷണങ്ങള്‍ നടത്തി ഖജനാവിനെ കുട്ടിച്ചോറാക്കുകയാണ്.
കഴിഞ്ഞ മാസം വിവധ വകുപ്പുകള്‍ സൂക്ഷിച്ചിരുന്ന 5,600 കോടി രൂപ തിരിച്ചെടുത്തു. അതില്‍ 300 കോടി മാത്രമേ മടക്കി നല്‍കിയുള്ളൂ. കാരുണ്യ പദ്ധതിയുടെ ഫണ്ടും മറ്റ് ചികിത്സാ ഫണ്ടുകളും തിരച്ചെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാധുക്കളായ നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലാവുന്നത്. 5 ലക്ഷത്തിന് മുകളിലുള്ള ചെക്കുകളും ഒരു കോടിക്ക് മുകളിലുള്ള ബില്ലുകളും ട്രഷറികളില്‍ മാറിക്കൊടുക്കാതായതോടെ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനം പൂര്‍ര്‍ണമായ സാമ്പത്തിക ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  17 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  17 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  17 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  18 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  18 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  19 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  20 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  20 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  20 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  21 hours ago