HOME
DETAILS
MAL
ആര്.സി.സിയിലെ എച്ച്.ഐ.വി മരണം; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
May 01 2018 | 04:05 AM
തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ നടന്ന എച്ച്.ഐ.വി മരണം അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. 14 കാരനാണ് ആര്.സി.സിയില്‍ ചികിത്സയിലിരിക്കെ എച്ച്.ഐ.വി ബാധിച്ച് മരിച്ചത്. ഹരിപ്പാട് സ്വദേശിനിയായ വിദ്യാര്‍ഥിനി എച്ച്.ഐ.വി ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.
ആര്.സി.സി ഡയറക്ടര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്കിയ പരാതിയിലാണ് നടപടി. സാധാരണക്കാരന്റെ ഏക ആശ്രയമായ ആര്.സി.സിയുടെ വിശ്വാസ്യത തകര്‍ക്കാതിരിക്കാന്‍ യഥാര്‍ഥ പ്രതികളെ പുറത്തു കൊണ്ടു വരണമെന്നും മരിച്ച രണ്ട് കുട്ടികളുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."