HOME
DETAILS
MAL
മണല്‍ലോറിയിടിച്ച് ഏഴു വയസുകാരന് മരിച്ചു
backup
May 01 2018 | 04:05 AM
നീലേശ്വരം: അമിതവേഗതയില്‍ സഞ്ചരിച്ച മണല്‍ലോറിയിടിച്ച് ഏഴുവയസുകാരന് മരിച്ചു. നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ പുതിയാളത്ത് സുബൈറിന്റെയും ഫര്‍സാനയുടെയും മകന് ഷാസിനാണ് മരിച്ചത്.
മാതാപിതാക്കളോടൊപ്പം കുവൈത്തിലായിരുന്ന ഷാസിന് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അയല്‍വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാവിലെ 11 മണിയോടെ ആനച്ചാല്‍ എ.കെ.ജി. ക്ലബ്ബിന് സമീപത്താണ് സംഭവം. ഇടിച്ച ശേഷം ലോറി കുട്ടിയുടെ കാലില്‍ കയറുകയായിരുന്നു.
കാലിലും തലയ്ക്കും പരുക്കേറ്റ ഷാസിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കു കൊണ്ടുപോകുന്ന വഴി മധ്യേയാണ് മരിച്ചത്. മൃതദേഹം ഇന്ന് ആനച്ചാല്‍ ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: ഷാഫിന്‍, ഷഹ്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."