റെയില്‍പാതയ്ക്ക് സമീപം തീപിടിച്ചു
ഉദുമ: റെയില്‍പാതക്ക് സമീപമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ചു. കളനാട് റെയില്‍വേ ഓവര്ബ്രിഡ്ജിനുസമീപത്താണ് ഇന്നലെ വൈകുന്നേരം നാലോടെ തീപിടിത്തമുണ്ടായത്. ഓവര്‍ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപത്തെ കാടിനാണ് ആദ്യം തീപിടിച്ചത്. ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരത്തേക്ക് തീ പടരുകയും ചെയ്തു.
കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി എത്തിയ അഗ്നിരക്ഷാശമന സേനയുടെ നാല് യൂനിറ്റ് വണ്ടികള്‍ ചേര്‍ന്നാണ് തീയണച്ചത്. റെയില്‍വേ ട്രാക്കിനുസമീപത്തെ മരങ്ങളും കാടുകളും പൂര്‍ണമായും കത്തി നശിച്ചു. കെ.എസ്.ടി.പി പാതക്ക് സമീപത്തെ പുല്ക്കാട്ടിലേക്കും തീപടര്‍ന്നു.
പരിസരത്തുണ്ടായിരുന്ന വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളിലേക്കും തീ പടര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. റെയില്‍പാളത്തിനു സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടി ജോലിക്കാര്‍ തീയിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. അതിനിടെ മുളിയാര്‍ പ്ലാന്റേഷനിലെ എട്ടാംമൈലില്‍ ഇന്നലെ തീപിടിത്തമുണ്ടായി. മൂന്നേക്കറോളം സ്ഥലത്താണ് തീ പടര്‍ന്നത്.
കാസര്‍കോട് നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുറച്ചു കശുമാവുകള്‍ കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."