കുടുംബ സഹായ ഫണ്ട് രൂപീകരണം
അയ്മനം: ലോറിയില്‍ നിന്ന് റബര്‍ അരയ്ക്കുന്ന മെഷ്യന്റെ പാട്‌സ് ദേഹത്തുവീണ് മരിച്ച ചേര്‍ത്തല പൂച്ചാക്കല്‍ കൊച്ചേത്തറ ബിജുകുമാര്‍ (39). കുടുംബസഹായ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കോട്ടയം ഒളശ അന്ധവിദ്യാലയം സ്‌കൂളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ബിനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റേഡിയോ മീഡിയ വില്ലേജ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ലാലിച്ചന്‍, മിനിമോള്‍, വില്യം കുമാര്‍ സംസാരിച്ചു. മെയ് 24ന് വല്ലാര്‍പാടത്തുവെച്ചാണ് അപകടം നടന്നത്.
തുടര്‍ന്ന് എറണാകുളം സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബിജു ഈ മാസം 11 ന് മരണപ്പെട്ടിരുന്നു. സ്മിതയാണ് ഭാര്യ. ഏക മകള്‍ ലക്ഷ്മി പ്രിയ മുന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സുരേഷ് കുറുപ്പ് എംഎംഎ, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ മേരി സെബാസ്റ്റ്യന്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഹെഡ്മാസ്റ്റര്‍ ടി ജെ കുര്യന്‍ എന്നിവര്‍ രക്ഷാധികാരികളായി. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ കെ ലാലിച്ചന്‍ ചെയര്‍മാനായും വില്യംസ് കുമാര്‍ ജനറല്‍ കണ്‍വീനറായും ചേര്‍ന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കും.
അയ്മനം പഞ്ചായത്തിന്റെ 16,17,18 തിയ്യതികളിലാണ് ധനശേഖരണം നടക്കും. ഇതിനായുള്ള വിപുലമായ യോഗം ബുധനാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."