HOME
DETAILS

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിനം: കൃഷ്ണഗിരിയില്‍ 'സിംഹമായി' ഇംഗ്ലണ്ട്

  
backup
February 08 2019 | 07:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%8e-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%af%e0%b4%a3%e0%b5%8d%e2%80%8d-3

കൃഷ്ണഗിരി: ഇന്ത്യ എക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ലയണായി ഇംഗ്ലണ്ട്. കഴിഞ്ഞ ഏകദിന മത്സരങ്ങളില്‍ പാടെ പരാജയമായിരുന്ന ടീം ചതുര്‍ദിനത്തിനെത്തിയപ്പോള്‍ ബാറ്റ് കൊണ്ട് പകരം വീട്ടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അവര്‍ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്ണെടുത്തിട്ടുണ്ട്. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ്, വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഹൈന്‍, സ്റ്റീവന്‍ മുല്ലേനി, വില്‍ ജാക്‌സ് എന്നിവരുടെ ബാറ്റിങ്ങ് മികവാണ് ലയണ്‍സിനെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. ബെന്‍ ഡുക്കറ്റ് 80 റണ്ണെടുത്തും സാം ഹൈന്‍ 61 റണ്ണെടുത്തും പുറത്തായി.
സ്റ്റീവന്‍ മുല്ലേനി 39 റണ്ണുമായും വില്‍ ജാക്‌സ് 40 റണ്ണുമായും ക്രീസിലുണ്ട്.
ഇന്ത്യ എ നായകന്‍ അങ്കിത് ഭാവന്‍ ആറ് ബൗളര്‍മാരയാണ് ആദ്യദിനം മാറിമാറി പരീക്ഷിച്ചത്. എന്നാല്‍, ഇവര്‍ക്കൊന്നും ലയണ്‍സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ലയണ്‍സിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ എക്ക് സാധിച്ചത് 24ാം ഓവറിലാണ്. ടീം ടോട്ടല്‍ 82ല്‍ നില്‍ക്കെ 26 റണ്ണെടുത്ത മാക്‌സ് ഹോള്‍ഡനെ വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരതിന്റെ കൈകളിലെത്തിച്ച് നവദീപ് സൈനിയാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാമത്തെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ എക്ക് 11 ഓവറുകള്‍ കൂടി കാത്തിരിക്കേണ്ടി വന്നു. ശ്രാദ്ധുല്‍ താക്കൂറിശന്റ പന്തില്‍ 80 റണ്ണെടുത്ത ബെന്‍ ഡുക്കറ്റാണ് ഇത്തവണ വീണത്. ടീം ടോട്ടല്‍ 130ല്‍ നില്‍ക്കെയാണ് ഡുക്കറ്റിന്റെ മിഡില്‍ സ്റ്റമ്പ് തകര്‍ന്നത്.
ഒലി പോപിനെ നിലയുറപ്പിക്കും മുന്‍പ് ആവേഷ് ഖാനും ക്യാപ്റ്റന്‍ സാം ബില്ലിംഗ്‌സിനെ നവദീപും പവലിയനിലേക്ക് മടക്കിയെങ്കിലും ഒരറ്റത്ത് സാം ഹൈന്‍ പതറാതെ ബാറ്റ് വീശി. ടീം ടോട്ടല്‍ 162ലാണ് ഒലി പോപ്പ് വീണത്. സാം ബില്ലിംഗ്‌സ് 201ലും. 238ല്‍ നില്‍ക്കെ സാം ഹൈനും വീണു. എന്നാല്‍, പിന്നീടെത്തിയ സ്റ്റീവന്‍ മുല്ലേനിയും വില്‍ ജാക്‌സും മികച്ച കളി പുറത്തെടുത്തപ്പോള്‍ ടീം ടോട്ടല്‍ ആദ്യ ദിനത്തില്‍ തന്നെ 300 കടന്നു. കേരളത്തിന്റെ ബൗളര്‍മാരുടെ വകയായി ഒരു 40 റണ്ണും ലയണ്‍സിന് ലഭിച്ചു.
ഇന്ത്യ എക്കായി നവദീപ് സൈനി രണ്ടും ശ്രാദ്ധുല്‍ താക്കൂര്‍, ആവേഷ് ഖാന്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആറ് ബൗളര്‍മാതെയാണ് ഇന്ത്യ എ നായകന്‍ ഇന്നലെ പരീക്ഷിച്ചത്. ഇന്നും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമമായിരിക്കും ലയണ്‍സ് നടത്തുക. റണ്‍ വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ വീഴ്ത്താനായിരിക്കും ഇന്ത്യ എയും ശ്രമിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  22 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  24 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  44 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago