വടുതല മൂസാ മൗലവി വലിയ്യിന്റെ സ്ഥാനത്തേക്കുയര്‍ന്ന പണ്ഡിതന്‍: നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍
പെരുമ്പാവൂര്‍: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന വടുതല മൂസാ മൗലവി വലിയ്യിന്റെ സ്ഥാനത്തേക്കുയര്‍ന്ന വലിയ പണ്ഡിതനായിരുന്നന്ന് കോഴിക്കോട് വലിയ ഖാസി അസ്സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍. പാണ്ഡിത്യം, തഖ്‌വയാര്‍ന്ന ജീവിതം, ദീനി പ്രബോധനം തുടങ്ങി ഒരു വലിയ്യിന് വേണ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കുന്നത്തുനാട് താലൂക്ക് ഘടകം പട്ടിമറ്റം ജമാഅത്ത് അങ്കണത്തില്‍ വച്ച് നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ ഉസ്താദ് യോഗം ഉദ്ഘാടനം ചെയ്തു. സഹപാഠിയായും സഹപ്രവര്‍ത്തകനായുമുള്ള നീണ്ട അറുപത് വര്‍ഷത്തെ മൂസാ മൗലവിയുമായുള്ള ബന്ധത്തില്‍ നിന്നും കുടുംബാംഗങ്ങള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്ത ഒട്ടേറെ മഹല്‍ ഗുണങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പട്ടിമറ്റം ചീഫ് ഇമാം അബ്ദുല്‍ സത്താര്‍ ബാഖവി ആമുഖപ്രഭാഷണം നടത്തി. ഡി.കെ.എല്‍.എം പട്ടിമറ്റം മേഘല പ്രസിഡന്റ് എം.എം അബ്ദുല്‍ റഷീദ് ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. വടുതല മൂസാ ഉസ്താദിന്റെ മകനും മജ്‌ലിസുല്‍ അബ്‌റാര്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡി.എം മുഹമ്മദ് ഹസനി മൗലവി ചടങ്ങില്‍ മുഖ്യാഥിതിയായി. മജ്‌ലിസുല്‍ അബ്‌റാര്‍ പ്രിന്‍സിപ്പല്‍ കെ.ബി ഫത്തഹുദ്ധീന്‍ മൗലവി പള്ളുരുത്തി മുഖ്യ പ്രഭാഷണം നടത്തി. ഡി.കെ.ജെ.യു ജില്ലാ ട്രഷറര്‍ സി.എ മൂസാ മൗലവി, പട്ടിമറ്റം മുന്‍ ഇമാം ഒ.പി മുഹിയിദ്ധീന്‍ മൗലവി, ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി പള്ളിക്കര അബൂബക്കര്‍ മൗലവി, ജാമിഅ ഹസനിയ്യ പ്രിന്‍സിപ്പല്‍ എ.കെ മുഹമ്മദ് കുട്ടി മൗലവി പട്ടിമറ്റം ജമാഅത്ത് പ്രസിഡന്റ് എ.പി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.എം വീരാക്കുട്ടി, ട്രഷറര്‍ എം.എം കുഞ്ഞുമുഹമ്മദ്, ഡി.കെ.എല്‍.എം ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹബീബ് മൗലവി, ദാറുല്‍ ഹുസ്‌ന അറബിക് കോളജ് പ്രിന്‍സിപ്പല്‍ കെ.കെ നജീബ് മൗലവി, ഇമാമുമാരായ എം.കെ.അബ്ദുല്‍ കരീം മൗലവി, ബഷീര്‍ സഅദി, ഷിഹാബുദ്ധീന്‍ ഖാസിമി, പി.പി.അലി മൗലവി, പി.പി അബ്ദുല്‍ റഷീദ് ഫലാഹി പട്ടിമറ്റം, ഇര്‍ഷാദു സിബിയാന്‍ മദ്‌റസാ സദര്‍ മുഅല്ലിം എം.കെ അലിയാര്‍ മൗലവി, ഡി.കെ.എല്‍.എം മേഘല ജനറല്‍ സെക്രട്ടറി എം.കെ അലി മൗലവി, ഷിഹാബുദ്ധീന്‍ മൗലവി കൊല്ലം, അഷ്‌റഫ് മൗലവി വെസ്റ്റ് മുടിക്കല്‍ ഇമാം, വിവിധ ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ദുആ മജ്‌ലിസിന് സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജംഇയ്യത്തുല്‍ ഉലമ താലൂക്ക് ജനറല്‍ സെക്രട്ടറി ടി.എ അബ്ദുല്‍ റഷീദ് ബാഖവി ചെങ്ങര സ്വാഗതവും ട്രഷറര്‍ കെ.എം മുഹമ്മദ് ജാബിര്‍ മൗലവി നന്ദിയും പറഞ്ഞു. കണ്ടന്തറ റഷീദിയ്യ അക്കാദമിയിലേയും അങ്കമാലി ബദ്്‌രിയ്യ ദറസിലേയും വിദ്യാര്‍ഥികള്‍ അനുസ്മരണ ഗാനങ്ങള്‍ ആലപിച്ചു. സമ്മേളനത്തിന് മുമ്പ് വടുതല മൂസാ ഉസ്താദ് സനദ് നല്‍കി സ്ഥാപിച്ച മജ്‌ലിസുറഹ്മ ചടങ്ങ് ഇമാമുമാരുടേയും മുഅല്ലീംകളുടേയും, മുത്തഅല്ലിമുകളുടേയും നേതൃത്വത്തില്‍ നടത്തി. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."