കാരശേരി ബാങ്കിന്റെ ചക്ക മഹോത്സവം വ്യാഴാഴ്ച
മുക്കം: സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ കാരശേരി സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം മെയ് മൂന്നിന് നടക്കും. ചക്ക മഹോത്സവം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദക്ഷിണേന്ത്യയിലെ മികച്ച പ്ലാവിന് തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. ചക്ക വിഭവങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ച് സാങ്കേതിക പഠന ക്ലാസും ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. മഹോത്സവത്തില്‍ മികച്ച സ്റ്റാളിനും, ഫോട്ടോഗ്രാഫിക്കും, പാചകം ചെയ്യുന്ന വിഭവങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നല്‍കുമെന്ന് ബാങ്ക് ചെയര്മാന് എന്‍.കെ അബ്ദുറഹ്മാന്, കണ്ടന് പട്ടര്‍ചോല, അനു ബാബു, ഡെന്നി ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചക്ക ഉല്പന്ന പ്രദര്‍ശനം, വില്പന, സെമിനാര്‍, പഠന ചര്‍ച്ച ക്ലാസ്, പാചക പ്രദര്‍ശനം എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."