HOME
DETAILS

ജലസംരക്ഷണ പ്രതിജ്ഞയുമായി സാമൂഹിക ശാസ്ത്രാധ്യാപകര്‍

  
backup
May 01 2018 | 07:05 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af


മുക്കം: ജലമെന്ന അമൂല്യ സമ്പത്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലത്തെ പ്രധാന ഊന്നലായിരിക്കുമെന്ന് കുന്ദമംഗലം ബി.ആര്‍.സി.യിലെ സാമൂഹികശാസ്ത്ര അധ്യാപകര്‍. മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി, കുന്ദമംഗലം പഞ്ചായത്തുകളിലെ സാമൂഹിക ശാസ്ത്രാധ്യാപകരുടെ വേനലവധിക്കാല പരിശീലനക്കളരിയിലാണ് ജലസംരക്ഷണത്തിന്റെ സമകാലിക സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ചര്‍ച്ച നടന്നതും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും.
പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ജല ഗവേഷണ കേന്ദ്രമായ കുന്ദമംഗലത്തെ സി.ഡബ്ല്യു.ആര്‍.ഡി.എം സന്ദര്‍ശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരായ ഡോ. മാധവന്‍ കോമത്ത്, പ്രസന്നകുമാര്‍ എന്നിവരുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു. പ്രാഥമികമായി എല്ലാ വിദ്യാലയങ്ങളിലെയും കുടിവെള്ളം ലബോറട്ടറി പരിശോധനക്കായി സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലേക്കെത്തിക്കാന്‍ ധാരണയായി.
ഒപ്പം വിദ്യാര്‍ഥികള്‍ക്ക് ഫീല്‍ഡ് ട്രിപ്പിനുള്ള സൗകര്യവും ഒരുക്കാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കിയതായും അധ്യാപകര്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ ജലസംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ സാമൂഹ്യശാസ്ത്ര മ്യൂസിയം ആരംഭിക്കാനും ആലോചനയുണ്ട്. സി.ഡബ്ലിയു.ആര്‍.ഡി.എമ്മിലെ ജല മ്യൂസിയം, നക്ഷത്ര വനങ്ങള്‍, മഴവെള്ള സംഭരണികള്‍, പൂന്തോട്ടം, ലാബുകള്‍, ലൈബ്രറി എന്നിവയും സംഘം സന്ദര്‍ശിച്ചു. ഒപ്പം കുന്ദമംഗലം എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഏകനാഥന്റെ അമൂല്യ പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു. നാലു ദിവസമായി തൊണ്ടിമ്മല്‍ ജി.എല്‍.പി.സ്‌കൂളില്‍ നടന്ന സാമൂഹിക ശാസ്ത്രാധ്യാപകരുടെ പരിശീലനത്തില്‍ പഠനോപകരണ നിര്‍മാണം, ലഘു പരീക്ഷണം, പാനല്‍ ചര്‍ച്ച, ഡോക്യുമെന്ററി നിര്‍മാണം തുടങ്ങിയവയും ഉണ്ടായിരുന്നു. വി. അജീഷ്, സുധീര്‍ ബാബു, രമാദേവി, ബി.ആര്‍.സി ട്രെയ്‌നര്‍ ശശികുമാര്‍, ബബിഷ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago