ആരോഗ്യ ജാഗ്രത ബോധവല്‍കരണ പരിപാടിക്ക് ജില്ലയില്‍ തുടക്കം
ആലപ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആരോഗ്യ ബോധവല്‍കരണ പരിപാടി ആരോഗ്യജാഗ്രത-2019 ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിവിശ്വനാഥ് നിര്‍വഹിച്ചു.
കൊതുകുജന്യ - ജലജന്യ-ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും, മാലിന്യ നിര്‍മ്മാജ്ജനം, പരിസര ശുചിത്വം, കുടിവെള്ള ശുചിത്വം, കൊതുകു നിയന്ത്രണം തുടങ്ങിയവയ്ക്ക് സുപ്രധാന പങ്ക് ഉണ്ട് എന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണമാണ് ആരോഗ്യ ജാഗ്രത കാംപെയിന്‍ വഴി ഉദ്ദേശിക്കുന്നത്. 2018 ല്‍ വൈറല്‍ പനിയും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും അവ മൂലമുള്ള മരണങ്ങളും 2017 നെ അപേക്ഷിച്ച് വളരെയേറെ കുറയ്ക്കുവാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ആരോഗ്യ ജാഗ്രത കാംപെയിന്‍ തുടരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി മാത്യു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി സ്വാഗതം പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.ആര്‍ രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഹോമിയോ ഡോ. സൂസണ്‍ ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഭാരതീയ ചികിത്സ ഡോ. എസ്. ഷീബ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജമുനാ വര്‍ഗിസ് പ്രസംഗിച്ചു.
ഇതിനോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റാണ് പ്രദര്‍ശനം ഒരുക്കിയത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കാംപെയിനിന്റെ ഭാഗമായി ഒരുക്കിയ ആരോഗ്യ സന്ദേശ ഗാന പ്രകാശനം കലക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. ജില്ലാതലത്തില്‍ നടക്കുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേയുള്ള ആരോഗ്യസന്ദേശ യാത്ര ജില്ലാ പൊലിസ് ചീഫ് കെ.എം ടോമി ഫ്‌ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സന്നിഹിതനായി. വിവിധ കലാരൂപങ്ങളിലൂടെ ആരോഗ്യസന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള സന്ദേശയാത്ര ഫെബ്രുവരി 11ന് ചെങ്ങന്നൂരില്‍ സമാപിക്കും. ഒരു ദിവസം നാല് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയുടെ വിവിധ ബ്ലോക്കുകളില്‍ പരിപാടികള്‍ അവതരിപ്പിക്കും. നാടന്‍ പാട്ട്, റോള്‍ പ്ലേ, മാജിക്, വിഷയാവതരണം, തത്സമയ പ്രശ്‌നോത്തരി എന്നിവയും യാത്രയ്ക്കിടയില്‍ അവതരിപ്പിക്കും.
ആദ്യ ദിവസം കോമളപുരം ജങ്ഷന്‍, ടി.ഡി.എച്ച്.എസ്.എസ് തുറവൂര്‍, അരൂര്‍ പള്ളി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എട്ടിന് രാവിലെ 9.30ന് പൂച്ചാക്കല്‍, തെക്കേക്കര, 11ന് സെന്റ് ജോസഫ്‌സ് കോളജ് ഓഫ് ഫാര്‍മസി ചേര്‍ത്തല, 2ന് ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, 4ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ആലപ്പുഴ എന്നിവടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കും.
9ന് രാവിലെ 9.30ന് മാമ്പുഴക്കരി ജങ്ഷന്‍, 11ന് എടത്വ ജങ്ഷന്‍, 2ന് അമ്പലപ്പുഴ ജങ്ഷന്‍, 4ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി കോംപൗണ്ട്, 10ന് രാവിലെ 9.30ന് തൃക്കുന്നപ്പുഴ ജങ്ഷന്‍, 11ന് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, 2ന് കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, 4ന് ചാരുംമൂട് ജങ്ഷന്‍, 11ന് രാവിലെ 9.30ന് കുറത്തികാട് ജങ്ഷന്‍, 11ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, 2ന് ഐ.എച്ച്.ആര്‍.ഡി.കോളജ്, പുലിയൂര്‍, 3.30ന് ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."