മഴക്കെടുതി: സംസ്ഥാനത്ത് 203 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ 203 വീടുകള്‍ തകര്‍ന്നു. 10 വീടുകള്‍ പൂര്‍ണമായും 193 എണ്ണം ഭാഗികമായുമാണ് തകര്‍ന്നത്.
ഇടുക്കി ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും 69 എണ്ണം ഭാഗികമായും തകര്‍ന്നു.
എറണാകുളം- 28, ആലപ്പുഴ- 27, കൊല്ലം- 11, കോട്ടയം-55, തൃശൂര്‍-നാല് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ തകര്‍ന്ന വീടുകളുടെ എണ്ണം. മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ഓരോ വീടുകളും തകര്‍ന്നിട്ടുണ്ട്.
അതേസമയം, ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ് (70.76 മില്ലീമീറ്റര്‍). തൃശൂരിലാണ് ഏറ്റവും കുറവ് (ആറ് മില്ലീമീറ്റര്‍). തിരുവനന്തപുരം- 42.075, കൊല്ലം- 20, ആലപ്പുഴ- 13.5, കോട്ടയം- 12.88, പത്തനംതിട്ട- 31, പാലക്കാട്- 20.57, വയനാട്-എട്ട്, എറണാകുളം- 14.5, കാസര്‍കോട്-47.5, കണ്ണൂര്‍- 6.1, കോഴിക്കോട്- 14.8, മലപ്പുറം-12.1 എന്നിങ്ങനെയും മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."