HOME
DETAILS
MAL
സഊദി കർഫ്യു: ലംഘിക്കുന്ന വാഹനത്തിലെ മുഴുവൻ യാത്രക്കാർക്കും പിഴ
backup
March 26 2020 | 16:03 PM
റിയാദ്: കൊവിഡ് -19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യു ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ. വാഹനത്തിൽ കർഫ്യു ലംഘിക്കുകയാണെങ്കിൽ ഡ്രൈവർക്ക് മാത്രമല്ല വാഹനത്തിലെ മുഴുവൻ യാത്രികർക്കും ശിക്ഷ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. സഊദി പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഫ്യൂ ലംഘകർക്ക് ആദ്യ തവണ 10,000 റിയാല്‍ വീതം പിഴയാണ് ലഭിക്കുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുകയും മൂന്നാമതും നിയമ ലംഘനം നടത്തി പിടിയിലാകുന്നവർക്ക് 20 ദിവസത്തില്‍ കവിയാത്ത തടവു ശിക്ഷയും ലഭിക്കും.
അതേസമയം, കര്‍ഫ്യൂ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സൈനികര്‍ക്കെതിരെയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം വ്യക്തമാക്കി. കര്‍ഫ്യൂ ലംഘകനോടൊപ്പം ഫോട്ടോക്ക് നിന്നുകൊടുക്കുകയും തടയാതിരിക്കുകയും ചെയ്ത സൈനികരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം കർശന നടപടികൾ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."