കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ അഭിഭാഷകന് താക്കീത്
കൊച്ചി: കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി.പി കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് സമര്പ്പിത്ത ഹരജിയിലാണ് കോടതി നിരീക്ഷണം.
കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ സഹായിയായി ഒരാളെ നിര്‍ത്തിയാല്‍ പോരെയെന്നും പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.
എന്നാല്‍ കുറ്റവാളികള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ മറുചോദ്യം. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തന് കോടതിയില്‍ പറഞ്ഞു.
കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
കുഞ്ഞനന്തനായി വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന സര്‍ക്കാര്‍ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."