ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങളുടെ കലവറ: ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍
ദുബൈ: ആധുനിക കണ്ടുപിടിത്തങ്ങളുടെയും ദൈവിക ദൃഷ്ടാന്തങ്ങളുടെയും വിസ്മയിപ്പിക്കുന്ന കലവറയാണ് വിശുദ്ധ ഖുര്‍ആനെന്നു സമസ്ത മുശാവറ അംഗവും മംഗലാപുരം കിഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍. അക്രമത്തിലും അനീതിയിലും കഴിഞ്ഞിരുന്ന ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും മാറ്റിയെടുക്കാന്‍ ഖുര്‍ആനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ പരിപാടിയുടെ ഭാഗമായി ദുബൈ സുന്നി സെന്റര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സ്വാലിഹ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായി. ഖുര്‍ആന്‍ എന്ന വിഷയത്തില്‍ ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ ചടങ്ങില്‍ ആദരിച്ചു.
യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, യഹ്‌യ തളങ്കര, ഇബ്‌റാഹിം എളേറ്റില്‍, അന്‍വര്‍ നഹ, ഇബ്‌റാഹിം മുറിച്ചാണ്ടി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സലിം ഫൈസി, സയ്യിദ് ശുഹൈബ് തങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."