HOME
DETAILS
MAL
പോക്സോ കേസുകളില്‍ അതിവേഗ വിചാരണ വേണം: സുപ്രീം കോടതി
backup
May 01 2018 | 09:05 AM
ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിചാരണ വൈകിപ്പിക്കരുതെന്നും ഇത്തരം കേസുകളില്‍ അതിവേഗ വിചാരണ വേണമെന്നും സുപ്രീം കോടതി. പോക്സോ കേസുകള്‍ അകാരണമായി നീട്ടാന്‍ വിചാരണക്കോടതികളെ അനുവദിക്കരുത്. കേസുകളുടെ പുരോഗതി ഹൈക്കോടതികള്‍ വിലയിരുത്തണം. ഇതിനായി ജഡ്ജിമാരുടെ സമിതി രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ ഹൈക്കോടതികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
12 വയസുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ ഏപ്രില്‍ 21ന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."