ഒറ്റപ്പാലത്ത് മൂന്ന് തിയ്യറ്ററുകള്‍ക്ക് ഈ മാസം തറക്കല്ലിടും: ലെനിന്‍ രാജേന്ദ്രന്‍
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് മൂന്ന് തിയറ്ററുകള്‍ക്ക് മെയില്‍ തറക്കല്ലിടുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ തിയറ്റര്‍ സമുച്ചയം നിര്‍മിക്കുക.
നൂറ് തിയറ്ററുകളുടെ നവീകരണത്തിന് കിഫ്ബി വഴി 100 കോടി ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം 30 തിയറ്ററുകള്‍ നവീകരിക്കും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 150 കോടി വകയിരുത്തിയിട്ടുണ്ട്.
സ്വകാര്യ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സാങ്കേതിക സൗക്വര്യങ്ങളോടെയാണ് കെ.എസ്.എഫ്.ഡി.സി സിനിമാശാലകള്‍ നിര്‍മിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഡി.സി. സിനിമയില്‍ നിന്നും വാണിജ്യതാത്പര്യം മാത്രം ലക്ഷ്യമിടുന്ന പ്രവണതക്കെതിരേ കോര്‍പ്പറേഷന്‍ ശക്തമായി ഇടപെടും. നിര്‍മാണത്തിലും ടെക്‌നോളജിയിലും കുത്തക കമ്പനികള്‍ പിടിമുറുക്കന്നതിനെതിരേ കോര്‍പ്പറേഷന്‍ ഇടപെടും. തിയറ്റര്‍ മേഖലയിലെ സുതാര്യതക്കായി എല്ലാ തിയറ്ററുകളിലും ഇ-ടിക്കറ്റ് സമ്പ്രദായം നടപ്പാക്കും. നിര്‍മാതാവിന് കൃത്യമായി ലാഭം ലഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായി നികുതി ലഭിക്കുന്നതിനും ഇ-ടിക്കറ്റ് സമ്പ്രദായം സഹായകരമാണ്. തിയറ്റര്‍ നിര്‍മാണത്തില്‍ സ്വകാര്യ പങ്കാളിത്തം ആലോചനയിലുണ്ട്. സിനിമാ നിര്‍മാണത്തിന് നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കും. ചലച്ചിത്ര മേഖലയില്‍ മുഴുവനായും സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കുകയാണ് കെ.എസ്.എഫ്.ഡി.സിയുടെ ലക്ഷ്യം. ഗ്രാമീണ മേഖലകളിലെ തിയറ്ററുകള്‍ അടച്ചുപൂട്ടുന്ന പ്രവണത മനസിലാക്കിയാണ് ചിറ്റൂര്‍ പോലുള്ള പ്രദേശങ്ങളിലെ തിയറ്ററുകള്‍ നവീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കിയാല്‍ കൂടുതല്‍ തിയറ്ററുകള്‍ നിര്‍മിക്കാന്‍ തയാറാണെന്നും സംസ്ഥാന ചലച്ചിത വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."