HOME
DETAILS
MAL
നിരീക്ഷണത്തിലിരിക്കെ യു.പിയിലേക്ക് മുങ്ങിയ സബ് കളക്ടര്‍ക്കെതിരെ കേസ്; ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഗണ്‍മാനും കുടുങ്ങും
backup
March 27 2020 | 05:03 AM
കൊല്ലം: ക്വാറ്ന്റൈന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഔദ്യോഗിക വസതിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയാണ് സ്വദേശമായ കാണ്‍പൂരിലേക്ക് മുങ്ങിയത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യാഗിക വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ലായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ ഗണ്‍മാനെതിരെയും അന്വേഷണം ആരംഭിച്ചു. അനുപം മിശ്രയ്ക്കൊപ്പം ക്വാറന്റൈനില്‍ പോയെങ്കില്‍ നടപടിയുണ്ടാവില്ല. അല്ലെങ്കില്‍ വിവരം ഒളിച്ചുവെച്ചതിന് കേസെടുക്കും.
ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 18 നാണ് സബ് കളക്ടര്‍ കൊല്ലത്ത് മടങ്ങിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."