ഗെയില്‍ വിക്ടിംസ് ഫോറം പ്രക്ഷോഭം; പൊതുയോഗം ഇന്ന്
നാദാപുരം: ജില്ലയില്‍ ഗെയില്‍ വിരുദ്ധ സമരം ദുര്‍ബലപ്പെടുന്നുവെന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെട്ടുകൊ@ിരിക്കുകയാണെന്നും ഗെയില്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.സി അന്‍വര്‍,നിയമസഹായ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി ടി. പ്രദീപ്കുമാര്‍, നാദാപുരം മേഖലാ കണ്‍വീനര്‍ പി മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഗെയില്‍ വിക്ടിംസ് ഫോറം ഗെയില്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെയും ഗെയിലിന്റെ ദുരന്തം അനുഭവിക്കുന്ന ഇരകളുടെയും കൂട്ടായ്മയാണ്.
ഇരകളായ എല്ലാ രാഷ്ട്രീയ - മത വിഭാഗക്കാരും ഈ സമര വേദിയില്‍ സജീവമായുണ്ട്.
2012 -ല്‍ കമ്മീഷന്‍ ചെയ്യേ@ണ്ട ഗെയില്‍ പദ്ധതിയുടെ സര്‍വേ നടപടിക്രമം ഇനിയും ജില്ലയില്‍ പൂര്‍ത്തീകരിക്കാത്തത് ശക്തമായ ജനകീയ ചെറുത്തു നില്‍പ്പിന്റെ വിജയമാണ്.
കാരശ്ശേരി, ഓമശ്ശേരി, നാദാപുരം, തൂണേരി ഭാഗങ്ങളില്‍ സര്‍വേ നടത്തിയിട്ടില്ല.
ഗെയില്‍ വിരുദ്ധ സമരം വരും നാളുകളില്‍ കൂടുതല്‍ ശകതിപ്പെടുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് നാദാപുരത്ത് നടക്കുന്ന പൊതുയോഗത്തില്‍ ഗെയില്‍ വിക്ടിംസ് ഫോറം സംസ്ഥാന പ്രസിഡന്റ് സി.ആര്‍ നീലകണ്ഠന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."