HOME
DETAILS
MAL
ബസ്ചാര്‍ജ് വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലില്ല: മന്ത്രി എ.കെ ശശീന്ദ്രന്
backup
June 20 2016 | 02:06 AM
തൃശൂര്‍: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്.ടി.സി.യില്‍ സൗജന്യം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഈ വിഷയം പരിഗണിക്കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധി അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഇതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. വിധിക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ശാശ്വത പരിഹാരത്തിനാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്. ഘട്ടംഘട്ടമായാണ് ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."