കണ്‍സ്യൂമര്‍ഫെഡ് 30 കോടിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കും
കൊച്ചി: കൊവിഡ് പ്രതിരോധ നടപടികള്‍ക്കിടെ ഭക്ഷ്യ ക്ഷാമം ഇല്ലാതിരിക്കാന്‍ മുന്‍കരുതലുമായി കണ്‍സ്യൂമര്‍ഫെഡ്. 30 കോടിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും മാനേജിങ് ഡയരക്ടര്‍ വി.എം മുഹമ്മദ് റഫീഖും അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും പ്രവേശിക്കും. എല്ലാ വില്‍പനശാലകളിലും മൂന്ന് ആഴ്ചത്തേക്ക് സാധനങ്ങള്‍ കരുതലുണ്ട്. അരിയും പഞ്ചാസാരയും ഉള്‍പ്പെടെയുള്ള സാധങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് ചെക് പോസ്റ്റുകളില്‍ തടഞ്ഞ ലോറികളില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധങ്ങള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. സാധനങ്ങളുടെ വില അകാരണമായി വര്‍ധിപ്പിക്കുവാനുള്ള ചിലവിതരണക്കാരുടെ ശ്രമം കര്‍ശനമായി നേരിടും. പ്രതിസന്ധി ഘട്ടത്തില്‍ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാര്‍ക്കെതിരേ സര്‍ക്കാരുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
182 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്ന 1,000 നീതി സ്റ്റോറുകളും, 45 മൊബൈല്‍ ത്രിവേണികളും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും.
തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും.എല്ലാ നീതി മെഡിക്കല്‍ സ്റ്റോറുകളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏപ്രില്‍ ഒന്ന് മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്. അവശ്യ സാധനങ്ങളടങ്ങിയ നാലു തരം കിറ്റാണ് ഓണ്‍ലൈനില്‍ നല്‍കുക. ഓര്‍ഡര്‍ നല്‍കിയാല്‍ പിറ്റേ ദിവസം സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."