പ്രതിമ നിര്‍മാണം: മായാവതി പണം തിരിച്ചടയ്ക്കേണ്ടി വരുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രതിമ നിര്‍മാണത്തിനായി മായാവതി പൊതുഖജനാവില്‍ നിന്നെടുത്ത പണം തിരിച്ചടക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നോയിഡയിലും ലക്നൗവിലും മായാവതിയുടെയും ബി.എസ്.പി ചിഹ്നമായ ആനയുടെയും പ്രതിമ നിര്‍മിച്ചതിന് എതിരായ ഹരജി പരിഗണിക്കവെയാണ് ഈ നിരീക്ഷണം.
പ്രതിമ സ്ഥാപിക്കാന്‍ പൊതു പണം ഉപയോഗിച്ചത് ചോദ്യം ചെയ്ത്് അഭിഭാഷകനായ രവി കാന്താണ് ഹരജി നല്‍കിയത്. 2009 ല്‍ സമര്പ്പിക്കപെട്ട ഹരജി അന്തിമ തീര്‍പ്പിനായി ഏപ്രില്‍ രണ്ടിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
പരിഗണന മേയിലേക്ക് മാറ്റണമെന്ന മായാവതിയുടെ അഭിഭാഷകന്റെ വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. 52 കോടി രൂപ ചെലവില്‍ സ്വന്തം പ്രതിമ ഉള്‍പ്പെടെ 40 ഓളം പ്രതിമകളാണ് മായാവതി യു.പി മുഖ്യമന്ത്രിയായിരിക്കേ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."