ഭിന്നശേഷിയെ കാര്‍ഷിക മുന്നേറ്റത്തിലൂടെ തോല്‍പ്പിച്ച് കുരുന്നുകള്‍; കോളി ഫ്ളവർ, കാബേജ് വിളവുകള്‍ നൂറ് മേനി
വടക്കാഞ്ചേരി: ഭിന്നശേഷിയെ കാര്‍ഷിക മുന്നേറ്റത്തിലൂടെ തോല്‍പ്പിച്ച് അത്താണി പോപ്പ് പോള്‍ മേഴ്‌സി ഹോമിലെ കുരുന്നുകള്‍. മാനസിക വെല്ലുവിളികള്‍ നേരിടുന്ന 400 ഓളം കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിതവിദ്യാഭ്യാസവും, സംരക്ഷണവും നല്‍കുന്ന സ്ഥാപനത്തിലെ ക്യാമ്പസില്‍ കുട്ടികള്‍ വിളയിച്ചെടുക്കുന്നത് വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ്.
കോളി ഫ്ളവർ, ക്യാബേജ് അടക്കമുള്ള ശീതകാല പച്ചക്കറികളും ക്യാമ്പസില്‍ ഹരിതാഭയോടെ വിളഞ്ഞ് നില്‍ക്കുന്നു. സ്‌കൂളിലെ പൂന്തോട്ടത്തിനുമുണ്ട് മനോഹാരിത യേറെ. പുല്‍തകിടിയും, ആന്തൂറിയവും, ഓര്‍ക്കിഡുമെന്നു വേണ്ട ചെണ്ടുമല്ലിയുടെ വൈവിധ്യവും പോപ്പ് പോളിന്റെ സവിശേഷതയാണ്.
എല്ലാം പരിപാലിയ്ക്കുന്നത് കുട്ടികള്‍ തന്നെ. നനയും, വളമിടലും, കളപറിയ്ക്കലുമൊക്കെ കുട്ടികള്‍ തന്നെ. ഡയറക്ടറും, സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍സണ്‍ അന്തിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.അനീഷ് ചിറ്റിലപ്പിള്ളി എന്നിവരുടേയും അധ്യാപകരുടേയും മേല്‍നോട്ടത്തിലാണ് കുട്ടികളുടെ കാര്‍ഷിക വൃത്തി. വിളവെടുക്കുന്ന ഉല്പന്നങ്ങള്‍ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉപയോഗിയ്ക്കുന്നുവെന്നതും പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."