HOME
DETAILS

സര്‍ക്കാര്‍ വാച്ച്മാന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടിയടക്കം അടിച്ചേല്‍പ്പിക്കുന്നതായി പരാതി

  
backup
March 27 2020 | 06:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


കൊല്ലം: കൊവിഡ്-19 പകര്‍ച്ചക്കാലത്തും സര്‍ക്കാര്‍ ഐ.ടി.ഐകള്‍, സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലടക്കം വിവിധ സ്ഥാപനങ്ങളിലെ വാച്ച്മാന്‍മാര്‍ക്ക്, രാത്രി ഡ്യൂട്ടിയടക്കം അടിച്ചേല്‍പ്പിക്കുന്നതായി പരാതി.
അവശ്യ സര്‍വിസിലോ മറ്റോ പെടാത്ത, വാച്ച്മാന്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഭക്ഷണവും യാത്രാസൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വരെ എത്തി ജോലി ചെയ്യണമെന്ന് അതാത് സ്ഥാപനത്തിലെ വകുപ്പ് മേധാവികള്‍ ആവശ്യപ്പെടുന്നതായിട്ടാണ് പരാതി.
പല ഡയക്ടറേറ്റിലേയും മേധാവികളെ പലരും ഇക്കാര്യം ഫോണിലൂടെ അറിയിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയാറാവുന്നില്ലെന്നും പരാതിയുണ്ട്.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവശ്യസര്‍വിസുകളൊഴികെ മറ്റെല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്.
തീര്‍ത്തും അവശ്യ സര്‍വിസായ ജീവനക്കാരോടു മാത്രമാണ് ജോലിക്കു ഹാജരാവാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.
ഐ.ടി.ഐകളോ, സാങ്കേതിക വിദ്യാഭ്യാസ ജീവനക്കാരോ അതില്‍പ്പെടുന്ന വാച്ച്മാന്‍മാരോ അവശ്യ സര്‍വിസ് ആണെന്ന് സര്‍ക്കാരിന്റെ ഉത്തരുകളിലോ, നിയമങ്ങളിലോ പറയുന്നില്ല.
പി.എസ്.സി ഉയരം, നെഞ്ചളവ് അടക്കം നോക്കി എടുക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രമാണ് അവശ്യ സര്‍വിസില്‍പ്പെടുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ സാധാരണ വാച്ച്മാന്‍മാരുടെയും നൈറ്റ് വാച്ച്മാന്‍മാരുടെയും ഡ്യൂട്ടി ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും ഗവ. ക്ലാസ് ഫോര്‍ എംപ്ലോയീസ് യൂനിയന്‍ പരാതിനല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago