HOME
DETAILS

ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ അസന്തുലിതാവസ്ഥ പഠിക്കാന്‍ കമ്മിറ്റി

  
backup
June 20 2016 | 02:06 AM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ അസന്തുലിതാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിശ്ചയിച്ചു. കമ്മിറ്റിയുടെ അധ്യക്ഷന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി.മോഹന്‍കുമാറാണ്. മലബാറിലേതുള്‍പ്പെടെ ഒരു ലക്ഷത്തിലധികം പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവുണ്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നു. പ്ലസ്‌വണ്‍ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് വലിയ അസന്തുലിതാവസ്ഥ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ശാസ്ത്രീയപഠനം നടത്തുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവും ഹയര്‍ സെക്കന്‍ഡറി പഠനാവസരങ്ങളും കമ്മിറ്റി പരിശോധിക്കുമെന്നു കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവാണ് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളത്. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സീറ്റുകള്‍ അധികമാണ്. ഹയര്‍സക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ കമ്മിറ്റിക്ക് കീഴില്‍ ഏഴ് മേഖലാ കമ്മിറ്റികളും ഉണ്ട്. ഓരോ കമ്മിറ്റിയും രണ്ട് ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി ഉപരിപഠന സാധ്യത പരിശോധിക്കും. ഓരോ റവന്യൂജില്ലാ അടിസ്ഥാനത്തിലാണ് കമ്മിറ്റികള്‍ റിപ്പോര്‍ട്ട് തയാറാക്കുക. ഓരോ അഞ്ച് കിലോമീറ്റര്‍ പരിധിയിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഉണ്ടോ എന്ന കാര്യമാണ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക. ബാച്ചുകള്‍, സ്‌കൂളുകള്‍, അധിക സീറ്റുകള്‍ എന്നിങ്ങനെ കുറവുള്ള സ്ഥലങ്ങളില്‍ എന്താണ് ആവശ്യമെന്ന് കമ്മിറ്റി ശുപാര്‍ശ നല്‍കണം. ഇതിനുസരിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago