HOME
DETAILS

കണ്ണൂരില്‍ സി.പി.എമ്മിന് ദലിത് കുരുക്ക്

  
backup
June 20 2016 | 02:06 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d

കണ്ണൂര്‍: തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ ഓഫിസില്‍ കയറി ആക്രമിച്ചുവെന്നാരോപിച്ച് ദലിത് സഹോദരിമാരേയും കൈക്കുഞ്ഞിനേയും ജയിലിലടച്ച സംഭവം സി.പി.എമ്മിനെ കുരുക്കിലാക്കുന്നു.
ഇടതുമുന്നണി ഭരണം തുടങ്ങി ഏറെക്കഴിയാതെയുണ്ടായ ഈ സംഭവം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തോല്‍വി വിശകലനത്തിനിടയില്‍ കടുത്തവിമര്‍ശനം കേള്‍ക്കേണ്ടിവന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഇതുമറികടക്കാനായി സംഭവസ്ഥലത്ത് കുതിച്ചെത്തുകയും പൊലിസ് സ്‌റ്റേഷനുമുന്‍പില്‍ കുത്തിയിരിപ്പു സമരമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. ജയിലിലടക്കപ്പെട്ട യുവതികളിലൊരാളായ അഞ്ജന കഴിഞ്ഞദിവസം രാത്രി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

സി.പി.എം സ്വാധീനമേഖലയായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ ദലിതുകള്‍ക്കെതിരേയുള്ള അക്രമവും ഊരുവിലക്കും പുതിയ കാര്യമൊന്നുമല്ല. പയ്യന്നൂര്‍ എടാട്ടെ ഓട്ടോറിക്ഷാ തൊഴിലാളിയായ ചിത്രലേഖ തൊഴില്‍ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി ഇപ്പോഴും പോരാടുകയാണ്. ജില്ലയില്‍ പാര്‍ട്ടിയുടെ ഊരുവിലക്കുകാരണം ദലിതുകളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയും ഇന്ത്യയിലെ ദലിത് പീഡനങ്ങളേയും വൈകാരികമായി ഏറ്റെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ അടിക്കാനുള്ള വടിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ദലിതുകളുടെ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധമെന്നു പ്രഖ്യാപിച്ച പാര്‍ട്ടിക്കെതിരേ അവരുടെ തട്ടകത്തില്‍തന്നെ ദലിത്പീഡന ആരോപണമുയരുന്നത്.

കഴിഞ്ഞ പതിനൊന്നിനാണ് തലശേരി കുട്ടിമാക്കൂലിലെ ഐ.എന്‍.ടി.യു.സി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ നടമ്മല്‍ രാജന്റെ മക്കളായ അഖില(33)യേയും അഞ്ജന(25)യേയും കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോള്‍ സി.പി.എം പാര്‍ട്ടി ഓഫിസില്‍ നിന്നു ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചത്. ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇതില്‍ പ്രകോപിതരായ ഇരുവരും സി.പി.എം ഓഫിസില്‍ കയറി ഷിജിലിനെ പട്ടികകൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി. ഷിജിലിനെതിരേ അക്രമം നടത്തിയതിനാണ് യുവതികളെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതെന്നു പൊലിസും പറയുന്നു. ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാകുറ്റമാണു ചുമത്തിയത്.

ഷിജിലിനെ മര്‍ദിച്ചതിനു പ്രതികാരമായി അന്നേദിവസം സി.പി.എം പ്രവര്‍ത്തകര്‍ യുവതികളുടെ വീടാക്രമിക്കുകയും ഇവരുടെ പിതാവ് രാജനെ മര്‍ദിക്കുകയും ചെയ്തു. വീട്ടില്‍ നിര്‍ത്തിയിട്ട വാഹനം തകര്‍ക്കുകയും ചെയ്തു. ഈ കേസില്‍ മൂന്ന് സി.പി.എമ്മുകാര്‍ അറസ്റ്റിലായിട്ടുണ്ട്. സോഷ്യല്‍മീഡിയ ആളിക്കത്തിച്ച ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമെടുത്ത നിലപാട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും രൂക്ഷ വിമര്‍ശനത്തിനിടയാക്കി.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അഞ്ജനയെ അപഹസിച്ചുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവനയും വന്‍വിവാദത്തിനാണു തിരികൊളുത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ ആരെങ്കിലും പാരസെറ്റാമോള്‍ ഗുളിക കഴിക്കുമോയെന്നാണു ജയരാജന്‍ ചോദിച്ചത്. അപക്വമായ പ്രസ്താവനയെന്നു ചൂണ്ടിക്കാട്ടി എതിരാളികള്‍ ആരോപണവുമായി രംഗത്തെത്തിയത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ദലിത് സഹോദരിമാര്‍ക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം വനിതാനേതാക്കളുള്‍പ്പെടെ രൂക്ഷമായ ആക്ഷേപമാണ് ഉന്നയിച്ചത്. ഇതില്‍ മനംനൊന്താണ് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാവായ നടമ്മല്‍ രാജന്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തലശേരി നഗരസഭയില്‍ സി.പി.എം സ്ഥാനാര്‍ഥി കാരായി ചന്ദ്രശേഖരനെതിരേ മത്സരിച്ചതാണ് അക്രമത്തിന് പിന്നിലെന്നുകോണ്‍ഗ്രസ് ആരോപിക്കുന്നു. ദലിത് യുവതികളെ ജയിലിലടച്ച സംഭവം ഇതിനകം ദേശീയ വിഷയമായിട്ടുണ്ട്.

ദേശീയ പട്ടിക ജാതികമ്മിഷന്‍ ചെയര്‍മാന്‍ ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനു പിന്നാലെ ബി.ജെ.പിയും ദലിത് യുവതികളുടെ പീഡനം വിഷയമാക്കാന്‍ തീരുമാനിച്ചതോടെ സി.പി. എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  3 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  33 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  42 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago