വായന മരിക്കാതിരിക്കട്ടെ...പുസ്തകങ്ങളും
നമ്മള്‍ വീണ്ടും വായനാ ദിനം ആഘോഷിച്ചിരിക്കുകയാണ്. പതിവുപോലെ സ്‌കൂളുകളില്‍ പരിപാടികള്‍ അരങ്ങേരും. കുട്ടികള്‍ പ്രതിജ്ഞ ചൊല്ലും.
അതോടെ അവസാനിക്കും നമ്മുടെ വായനാ ദിനപരിപാടികള്‍. എന്നാല്‍ ഒരു ദിവസത്തെ ആഘോഷങ്ങളില്‍ മാത്രം തീരുന്നതാണോ നമ്മുടെ വായന?. അല്ല നമ്മള്‍ വായനയിലൂടെ വളരേണ്ടവരാണ്. കലാലയങ്ങളിലെ ലൈബ്രറികള്‍ എന്നും സജീവമാകേണ്ടതുണ്ട്.
എന്നാല്‍ നമ്മുടെ നാട്ടിലെ കലാലയങ്ങളില്‍ എത്രത്തോളം ലൈബ്രറികള്‍ സജീവമാണ് എന്നുള്ളത് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ഒരുകാലത്ത് നമ്മുടെ നാടുകളില്‍ വായനശാലകളും അതിന്റെ കൂടെ ലൈബ്രറികളും സജീവമായിരുന്നു. പ്രായ, മത, ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുമിച്ചുകൂടുകയും സജീവമായ ചര്‍ച്ചകള്‍ നടത്താനും നാട്ടില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും നമ്മുടെ വായനശാലകള്‍ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ കാലംമാറിയപ്പോള്‍ വായനശാലകള്‍ ഷോപ്പിങ് കോംപ്ലക്‌സുകളായിമാറി. നാട്ടിലെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ മരിച്ചു. നാടുകളില്‍ മത, ജാതി ചിന്തകള്‍ സജീവമായി. അതിനാല്‍ നമ്മുടെ വായന തിരിച്ചുകൊണ്ടുവരിക.
വരും തലമുറക്കുവേണ്ടി വായനശാലകളും പുസ്തകങ്ങളും നമുക്ക് കാത്തുവക്കാം.
എ.കെ നസീംഅലി
ചെറുവാടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."