HOME
DETAILS
MAL
നടപടി കടുപ്പിച്ച് സര്‍ക്കാര്‍; നിരീക്ഷണത്തിലുള്ളവരുടെ വീടിനു മുന്നില്‍ സ്റ്റിക്കര്‍ പതിക്കും
backup
March 27 2020 | 08:03 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്കു മുന്നില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയില്‍ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കുന്നത്.
നിരീക്ഷണത്തിലുള്ളവര്‍ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്ന ഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് വിവരം ലഭിക്കും.
ജില്ലയില്‍ 1576 പേര്‍ കൂടി നിരീക്ഷണതതില്‍ കഴിയുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."