ദാഹജലത്തിന്റെ വറ്റാത്ത ഉറവയായി ദമ്പതികള്‍
കല്ലടിക്കോട്: കൊടുംവേനല്‍ എന്നോ മഴയെന്നോ വേര്‍തിരിവ് ഇല്ലാതെ ദാഹജലത്തിന്റെ വറ്റാത്ത ഉറവയായി മാറുകയാണ് പാറക്കല്‍ വെട്ടം പറമ്പില്‍ ഹരി സുധന്‍, രമ്യ ദമ്പതികളുടെ വീട്. വര്‍ഷങ്ങളായി മുടങ്ങാതെ വീടിന്റെ മുന്‍വശത്ത് ഒരു മണ്‍പാനിയില്‍ വെള്ളം നിറച്ച് വച്ചിരിക്കുന്ന ഒരപൂര്‍വ കാഴ്ച്ച.
സ്വന്തം തറവാട്ടില്‍ ഉള്ളപ്പോഴും ദാഹിച്ച് വരുന്നവര്‍ക്ക് ദാഹജലം കൊടുക്കുന്നതില്‍ ഇവര്‍ മടി കാണിച്ചിരിന്നില്ല. അഞ്ച് വര്‍ഷമായി വേറെ വീട്ടിലേക്ക് താമസം മാറി ഇപ്പോഴും തുടരുന്നു ഈ രീതി.
ദാഹജലത്തിന് പുറമെ കിളികള്‍ക്ക് വെള്ളം ചെറിയ ഒരു പാത്രത്തില്‍ കുടിക്കാന്‍ വയ്ക്കലുമുണ്ട്. ഈ പ്രദേശത്തെ ജനങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍, കോളജ് കുട്ടികള്‍, മീന്‍വല്ലം സന്ദര്‍ശകര്‍, എന്നിവര്‍ പ്രദേശത്ത് കടകള്‍ ഒന്നുമില്ലാത്തതിനാല്‍ ഇവരുടെ വീട്ടില്‍ വെള്ളത്തിനായി നിത്യം വന്നിരിന്നു. എന്നാല്‍ എല്ലാ ദിവസങ്ങളിലും അവര്‍ വീട്ടില്‍ ഉണ്ടാവാറില്ല, അപ്പോള്‍ മനസില്‍ തോന്നിയ ഒരശയമാണ് മണ്‍പാനിയില്‍ വെള്ളം നിറച്ചു വയ്ക്കുക എന്നത്. എന്നാല്‍ ഇവര്‍ക്ക് ഇത് ഒരു നേരം പോക്ക് മാത്രമായിരുന്നില്ല.
സന്തോഷവും മനസിന് സംതൃപ്തിയുമാണ്. കുടിവെള്ളത്തിന് ഒരു കിണര്‍പ്പോലുമില്ലാത്ത ഈ വീട്ടുകാര്‍ക്ക് രണ്ട് ദിവസം കൂടി വരുന്ന പൈപ്പ് വെള്ളമാണ് എക ആശ്രയം. ഇവര്‍ക്ക് കുടിക്കാനായി ശേഖരിക്കുന്ന വെള്ളത്തില്‍ നിന്നും എന്നും ഒരു പങ്ക് ജനങ്ങളുടെ ദാഹം ശമനത്തിന് മാറ്റി വയ്ക്കാന്‍ മറക്കാറില്ല. സ്വന്തം കിണര്‍ ഉണ്ടായിട്ടും വെള്ളത്തിന് വേണ്ടി മത്സരിക്കുന്ന ഈ കാലത്തെ ജനതക്ക് മാതൃകയാണ് ഇവര്‍.
കുടിവെള്ള വിതരണം ഈ കുടുംബത്തിന് സന്തോഷം നല്‍കുന്ന കാര്യമായത്തിനാല്‍ ഇവര്‍ക്ക് സാധിക്കുന്ന കാലം വരെ മുടങ്ങാതെ കൊടുക്കും എന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."