കൃഷിഭൂമി നികത്തല്‍ ക്രിമിനല്‍ കുറ്റമാക്കും: മന്ത്രി സുനില്‍കുമാര്‍
മുണ്ടൂര്‍: കേരളത്തിലെ കൃഷിഭൂമി നികത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ തടനിയമ ഭേദഗതി ബില്‍ നിയമമാക്കുന്ന സന്ദര്‍ഭത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് ഐ.ആര്‍.ടി.സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമത വില്ലേജിന്റെയും ഇന്ത്യന്‍ അഗ്രോ ഇക്കോളജി സൊസൈറ്റിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കൃഷിഭൂമിയെ പരമാവധി സംരക്ഷിച്ച് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഭക്ഷ്യസുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കണം. അന്ധമായ ഒരു ഭക്ഷ്യനയമല്ല സര്‍ക്കാരിനുള്ളത്. ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനോടൊപ്പം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്ന രാസകീടനാശിനിയുടെ ഉപയോഗം ശാസ്ത്രീയമാക്കണം. എങ്കില്‍ മാത്രമേ വരും തലമുറക്ക് വേണ്ടി നമ്മുടെ മണ്ണും ജലവും സുരക്ഷിതമായി നല്‍കാനാവൂ.
പാലക്കാട് മുണ്ടൂര്‍ സമത കാംപസില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ടി. ഗംഗാധരന്‍ അധ്യക്ഷനായി. മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ കുട്ടികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ഡോ. എം.പി പരമേശ്വരന്‍, പ്രഫ. പി.കെ രവീന്ദ്രന്‍, ഡോ. എന്‍.കെ ശശിധരന്‍ പിള്ള പങ്കെടുത്തു. വി.ജി ഗോപിനാഥന്‍ സ്വാഗതവും പി.വി ജോസഫ് നന്ദിയും പറഞ്ഞു.
രാവിലെ നടന്ന അഗ്രോ ഇക്കോളജി- കാര്‍ഷിക സെമിനാര്‍ കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. ജിജു പി. അലക്‌സ്, പ്രഫ. ഡോ. ജോഷി ചെറിയാന്‍, രമേശ് വേണുഗോപാല്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രഫ. പി.കെ രവീന്ദ്രന്‍ അധ്യക്ഷനായി. ഡോ. എന്‍.കെ ശശിധരന്‍പിള്ള സ്വാഗതവും പി.കെ നാരായണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."