ഇപ്പ മുസ്‌ലിയാര്‍ക്ക് ഉള്ളിലടക്കിയ കണ്ണീരോടെ നാട് വിട നല്‍കി
മങ്കട: നാട്യങ്ങളില്ലാതെ നീണ്ട നാലപ്പതിറ്റാണ്ട് ഖാസി പദവിയടക്കം നേതൃപദവി വഹിച്ച നാട്ടുകാരുടെ വാത്സല്യ പണ്ഡിതന് ഉള്ളിലൊതുക്കിയ കണ്ണീരോടെ വിട. അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ മക്കരപ്പറമ്പ് കാച്ചിനിക്കാട് മഹല്ലിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായിരുന്നു. സമീപ മഹല്ലായ കൂട്ടിലങ്ങാടി കടൂപ്പുറത്ത് നാലര പതിറ്റാണ്ടിലധികമായി ഖാസി പദവി വഹിച്ചു വരികയായിരുന്നു അദ്ദേഹം. നാട്ടിലെ മത കാര്യങ്ങളില്‍ ധീരമായിടപെട്ട അദ്ദേഹം മഹല്ല് നേതൃ രംഗത്ത് പ്രായോഗിക മാതൃക കാണിച്ചാണ് അവസാന നിമിഷം വരെയും ജീവിച്ചത്. സമസ്തയുടെ ആദര്‍ശ പ്രചാരണ വഴിയില്‍ പ്രായോഗിക ജീവിതം സമര്‍പ്പിച്ചായിരുന്നു സേവന വഴി തീര്‍ത്തത്. നൂറു കണക്കിനു പേര്‍ അദ്ദേഹത്തിന്റെ വസതിയില്‍ മയ്യിത്ത് സന്ദര്‍ശിക്കാനെത്തി. കൂട്ടിലങ്ങാടി ടൗണിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട് അനുശോചിച്ചു.
മറവു ചെയ്ത ശേഷം കാച്ചിനിക്കാട്ട് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ് മാന്‍ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."