യു.എസ് പത്രം ഭീഷണിപ്പെടുത്തുന്നു; ആമസോണ്‍ മേധാവി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ആസ്ഥാനമായ മാഗസിനെതിരേ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ആമസോണ്‍ ഉടമയുമായ ജെഫ് ബെസോസ്. തന്റെ സ്വകാര്യ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംഭാഷണങ്ങളും പുറത്തുവിടുമെന്നു മാഗസിന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ജെഫ് ബെസോസ് ആരോപിച്ചു. സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഫോണ്‍സന്ദേശങ്ങളും ഇന്‍ക്വിരര്‍ എന്ന ടാബ്ലോയിഡ് പത്രം ചോര്‍ത്തുകയും പിന്നീട് അവര്‍ അത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയുമായിരുന്നുവെന്നും മാഗസിന്‍ തന്റെ സ്വകാര്യതയിലേക്കു നുഴഞ്ഞുകയറുകയായിരുന്നുവെന്നുമാണ് ബെസോസിന്റെ ആരോപണം.
ബെസോസും ഭാര്യ മക്കെന്‍സിയും കഴിഞ്ഞമാസം വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ടെലിവിഷന്‍ അവതാരകയുമായി ബെസോസിന് അവിഹിതബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി പത്രം ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബെസോസിന്റെ നഗ്നഫോട്ടോകള്‍ ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ടെന്ന് പത്രം ഭീഷണിപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ ആമസോണിന്റെ തലപ്പത്തിരിക്കുന്ന തന്റെ സ്വകാര്യതയിലേക്കുപോലും ആര്‍ക്കും കയറാവുന്ന സാഹചര്യം ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താവുമെന്നും ബെസോസ് ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."