HOME
DETAILS
MAL
സഊദിയില്‍ ഇന്ത്യക്കാരനെ നാടുകടത്താന്‍ വിധി
backup
February 08 2019 | 18:02 PM
റിയാദ്: സഊദിയില്‍ ബിനാമി കച്ചവട കേസില്‍ പ്രതിയായ ഇന്ത്യക്കാരനെ നാടുകടത്താന്‍ കോടതിവിധി. സൗന്ദര്യവര്‍ധക വസ്തുക്കളുടെ മൊത്ത, ചില്ലറ വില്പന മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ അന്‍വന്‍ കബീര്‍ ഇസ്മാഈലിനെയാണ് പിഴ ശിക്ഷയ്ക്ക് പുറമേ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് നാടുകടത്താന്‍ വിധിച്ചത്. ബിനാമി കച്ചവടത്തിന് കൂട്ടുനിന്ന സഊദി സ്വദേശി അലി ബിന്‍ മുഹമ്മദ് ബിന്‍ അലി ആലുബകരി അല്‍ അസ്മരിയെയും കോടതി ശിക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."