ടി.പി ഇപ്പ മുസ്‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
മലപ്പുറം: അന്തരിച്ച സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനു കാച്ചിനിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ആയിരക്കണക്കിനു ശിഷ്യസമ്പത്തുള്ള ഇപ്പ മുസ്‌ലിയാരുടെ ജനാസ അവസാനമായി ഒരുനോക്കു കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു. തിരക്കു കണക്കിലെടുത്തു രാവിലെ മുതല്‍ 23 തവണകളിലായാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബ് മുത്തുക്കോയ തങ്ങള്‍, കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.എ മജീദ് ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, ഉസ്മാന്‍ ഫൈസി എറിയാട്, സഈദ് മുസ്‌ലിയാര്‍ അരിപ്ര, കെ.സി അബൂബക്കര്‍ ദാരിമി, എം.ടി അബ്ദുശ്ശൂകൂര്‍ ഫൈസി പനങ്ങാങ്ങര, പുത്രന്‍ അനസ് ഹുദവി എന്നിവര്‍ വിവിധ തവണകളിലായി നടന്ന നിസ്‌കാരത്തിനു നേതൃത്വം നല്‍കി.
നിര്യാണവാര്‍ത്തയറിഞ്ഞു മത,സാമൂഹിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധിപേര്‍ വസതിയിലെത്തി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ എ. മരക്കാര്‍ ഫൈസി, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സംസ്ഥാന കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ഹമീദ്, എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സയ്യിദ് കെ.കെ.എസ് തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, കാട്ടുമുണ്ട കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഇരുമ്പുഴി യൂസുഫ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.
അര നൂറ്റാണ്ടു മുന്‍പു ഫൈസി ബിരുദം നേടിയ ഇപ്പ മുസ്‌ലിയാര്‍ 2008 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പലും കടൂപുറം മഹല്ല് ഖാസിയുമാണ്. ഞായറാഴ്ച ജാമിഅ നൂരിയ്യയില്‍ ഫൈനല്‍ പരീക്ഷ ചുമതല നിര്‍വഹിച്ചു മടങ്ങിയ ശേഷം വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."