മദുറോയുടെ എതിര്‍പ്പിനിടെ കൊളംബിയയില്‍ അമേരിക്കന്‍ സഹായം
കാരക്കസ്: വെനസ്വല പ്രസിഡന്റ് നികോളാസ് മദുറോയുടെ എതിര്‍പ്പ് വകവയ്ക്കാതെ കൊളംബിയക്കുള്ള സഹായങ്ങള്‍ എത്തിച്ച് അമേരിക്ക. വെനസ്വലയും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെയാണ് വെനസ്വല- കൊളംബിയ അതിര്‍ത്തിയിലെ കുകുട്ടയില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും അമേരിക്ക എത്തിച്ചത്.
അമേരിക്കന്‍ പിന്തുണയോടെ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച വെനസ്വല പ്രതിപക്ഷനേതാവ് വാന്‍ ഗൈഡോയും അമേരിക്കന്‍ ആസ്ഥാനമായ സര്‍ക്കാരിതര സന്നദ്ധ സംഘടനകളും സംയുക്തമായാണ് സഹായങ്ങള്‍ എത്തിച്ചത്.
വെനസ്വലയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കെ അമേരിക്കയുടെ നടപടി മദുറോയെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഭിക്ഷക്കാരല്ലെന്ന് അമേരിക്കന്‍ നടപടിയോട് പ്രതികരിക്കവെ മദുറോ പറഞ്ഞു.
വെനസ്വലന്‍ പ്രതിപക്ഷത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മധ്യൂറോക്ക് ചൈന, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."