ജില്ലയില്‍ പെണ്ണെഴുത്തുകാരുടെ കൂട്ടായ്മ സംഘടിപ്പിക്കും
കാസര്‍കോട്: സ്ത്രീ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് കമലാസുരയ്യ കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി ജില്ലയിലെ പെണ്ണെഴുത്ത്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കും. കാസര്‍കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക യോഗത്തിലാണ് ഈ തീരുമാനം. അറിയാവുന്ന എഴുത്തുകാരികള്‍ക്ക് അവരുടെ സൃഷ്ടികള്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ പറ്റുന്നില്ല.
സാമ്പത്തികമായ പ്രയാസം ഇതിന് തടസ്സമായി നില്ക്കുന്നു. ഇത്തരം എഴുത്തുകാരികളെ കണ്ടെത്തി പ്രോത്സാപിപ്പിക്കുന്നതിന് കമലാസുരയ്യ കള്‍ച്ചറല്‍ ഫോറം സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രസിദ്ധീകരണ ശാല തുറക്കും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് ഫാത്തിമ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് പൊവ്വല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബൂറ എം, റമീസ് തെക്കില്‍, റഫീഖ് വിദ്യാനഗര്‍, സവാദ് ബദ്രിയ, ഖലീല്‍ നായന്മാര്മൂല, ഫായിസ ഓലത്തിരി, ഷക്കീല മേനങ്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."