ഇടവേളക്കു ശേഷം സണ്‍ഡേ തിയറ്റര്‍ സജീവമാകുന്നു
കാസര്‍കോട്: യശഃശരീരനായ നടന്‍ ഭരത് മുരളി പന്ത്രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കാസര്‍കോട് ജില്ലാപഞ്ചയാത്തിന്റെ കുട്ടികളുടെ നാടകവേദി സണ്‍ഡേ തിയറ്റര്‍ വീണ്ടും ഉണരുന്നു.
കുറ്റിക്കോലില്‍ കുട്ടികളുടെ സ്ഥിരം നാടകവേദിയെന്ന ആശയത്തോടെ എല്ലാ ഞായറാഴ്ചയും കുട്ടികള്‍ക്കു വേണ്ടി സൗജന്യമായി നാടക പരിശീലനം ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച സണ്‍ഡേ തിയറ്റര്‍ കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ വന്നതിനു ശേഷം മൂന്നു വര്‍ഷമായി അവര്‍ക്ക് കെട്ടിടമില്ലാത്തതിനാല്‍ വിട്ടുകൊടുത്തതായിരുന്നു. ഹൈസ്‌കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്ന ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ നെഞ്ചിലേറ്റിയിരുന്ന സണ്‍ഡേ തിയറ്റര്‍ വീണ്ടു ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ദേശീയ നാടകോത്സവം, കേരള സംഗീത നാടക അക്കാദമിയുടെ കുട്ടികളുടെ നാടകോത്സവം, പാലക്കാട് കോഴിക്കോട് തുടങ്ങി നിരവധി ദേശീയ സംസ്ഥാന നാടകോത്സവങ്ങളില്‍ സ്ഥിരം നാടകമവതരിപ്പിച്ചിരുന്ന സണ്‍ഡേ തിയറ്റര്‍ എല്ലാ ഞായറാഴ്ചയിലും മുടങ്ങാതെ കുട്ടികള്‍ക്ക് സേവനം ചെയ്യുന്നത് കണ്ട ജില്ലാ പഞ്ചായത്ത് കെട്ടിടവും കുടിവെള്ള സൗകര്യവും അനുബന്ധ സൗകര്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുവദിച്ച 36 സെന്റ് സ്ഥലത്ത് കെട്ടിടം പൂര്‍ത്തിയായതോടെ സണ്‍ഡേ തിയറ്റര്‍ കേരളത്തിന് കുട്ടികളുടെ നാടക ചരിത്രത്തില്‍ പുതിയ അധ്യായമായി. ഇവിടെ നിന്ന് പരിശീലനം ലഭിച്ച ഒട്ടേറെ പേര്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും സിനിമാ മേഖലകളിലും സജീവമാണ്.
ഉദുമ എം.എല്‍.എ. ആയിരുന്ന കെ.വി. കുഞ്ഞിരാമന്റെ ഫണ്ടില്‍ നിന്ന് ചുറ്റുമതിലും എം.പി. കരുണാകരന്റെ ഫണ്ടില്‍ നിന്ന് മറ്റൊരു പരിശീലന കെട്ടിടവും പണിതു നല്‍കിയിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 60 കുട്ടികളുമായി നാടക പര്യടനം നടത്തിയ സണ്‍ഡേ തിയേറ്റര്‍ 11 മുതല്‍ 13 വരെ ജില്ലാതല നാടക ക്യാംപ് നടത്തും.
മാറിമാറി വരുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരാണ് സണ്‍ഡേ തിയറ്ററിന്റെ ചെയര്‍മാന്‍. ജില്ലാതല നാടകക്യാംപ് നടത്തുന്നത് ഡിസംബറില്‍ സണ്‍ഡേ തിയറ്റര്‍ നടത്തുന്ന ദേശീയ നാടകോത്സവത്തിന്റെ ഭാഗമായാണ്. ക്യാംപില്‍ പങ്കെടുക്കാന്‍ അഭിരുചിയുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യു.പി.വിഭാഗം മുതല്‍ പ്ലസ് വണ്‍ വരെയുള്ള വദ്യാര്‍ഥി വിദ്യാര്‍ത്ഥിനകള്‍ക്ക് അപേക്ഷിക്കാം. കഴിവുതെളിയിച്ചവരെ നാടക പര്യടനത്തിലും ഉള്‍പ്പെടുത്തും. നാടക സിനിമാ പ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കോലാണ് തിയറ്ററിന്റെ ഡയരക്ടര്‍, ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. താസവും ഭക്ഷണവും പരിശീലനവും സൗജന്യമായിരിക്കും. ഫോണ്‍: 9447323373, 9495383219, 9447403206
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."