ചരിത്രം തിരുത്തി തായ്‌ലന്‍ഡ് രാജകുടുംബം; പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാജ്ഞിയും
ബാങ്കോക്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'ആചാരങ്ങള്‍ ലംഘിച്ച് ' തായ്‌ലന്‍ഡിലെ രാജകുടുംബവും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക്.
തായ് രാജ്ഞി ഉപോല്‍രത്‌ന രാജകന്യ സിരിവധന ബര്‍ണവദി അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും. ഉപോല്‍രത്‌നയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നലെ ഔദ്യോഗികമായി നടന്നു.
2016ല്‍ അന്തരിച്ച തായ് രാജാവ് മഹാ വജിറലോങ്കോണിന്റെ മൂത്തസഹോദരിയാണ് 67 കാരിയായ രാജ്ഞി. മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഉപോല്‍രത്‌ന. ഷിനവത്ര കുടുംബത്തിന്റെ പിന്തുണയുള്ള തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാകും രാജ്ഞി മത്സരിക്കുക.
ഇതാദ്യമായാണ് തായ്‌ലന്‍ഡ് രാജകുടുംബത്തില്‍നിന്നുള്ള ഒരംഗം സജീവരാഷ്ട്രീയത്തിലിറങ്ങുന്നതും മത്സരിക്കുന്നതും. തായ്‌ലന്‍ഡ് രാഷ്ട്രീയത്തിനും മുകളില്‍ സ്വാധീനശക്തിയാണ് രാജകുടുംബം.
1972ല്‍ യു.എസ് പൗരനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അവര്‍ രാജകുടുംബത്തെ വിട്ട് ഭര്‍ത്താവിന്റെ നാട്ടിലേക്കു താമസം മാറിയിരുന്നു. പിന്നീട് 90കളിലാണ് തിരിച്ചുനാട്ടിലെത്തുന്നതും രാജകുടുംബത്തോടൊപ്പം ജീവിക്കുന്നതും.
വിവാഹബന്ധത്തോടെ 'രാജ്ഞി' പദവി ഇല്ലാതായെങ്കിലും തായ്‌ലന്‍ഡുകാര്‍ ഇപ്പോഴും ഉപോല്‍രത്‌നയെ രാജകുടുംബാംഗമായും'രാജ്ഞി'യായുമാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന രാജ്ഞി നിരവധി തായ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രാജ്ഞിയുടെ മൂന്നുമക്കളില്‍ ഒരാള്‍ 2004ലെ സുനാമിയില്‍ മരിച്ചിരുന്നു.
അടുത്തമാസം 24നാണ് വോട്ടെടുപ്പ്. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം ഇതാദ്യമായാണ് തായ്‌ലന്‍ഡ് ജനത പോളിങ് ബൂത്തിലേക്കു പോകുന്നത്.
രാജകുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സേനാ പിന്‍ബലമുള്ള പീപ്പിള്‍സ് റിഫോം പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."