HOME
DETAILS

യാത്രക്കാരനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ അറസ്റ്റില്‍

  
backup
May 01 2018 | 11:05 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തയാളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ജെ വിനോയി അറസ്റ്റ് ചെയ്തു. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന മാധവി ബസ് ജീവനക്കാരും ചെറുകുന്ന് സ്വദേശികളുമായ വി. രാഹുല്‍, സി. രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരമാണ് തളിപ്പറമ്പ് ഹൈവേയിലെ ബസ്‌സ്റ്റോപ്പിന് സമീപം കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പിണറായി കാപ്പുമ്മലിലെ പെയില്‍ വീട്ടില്‍ എന്‍. രഞ്ജിത്തിനെ മര്‍ദിച്ചത്. കെ.എസ്.ആര്‍.ടി.സി ബസിലിരിക്കുകയായിരുന്നവരോട് മാധവി ബസിലെ ജീവനക്കാര്‍ ആദ്യം പോകുന്നത് മാധവി ബസാണെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് തിരക്കില്ലെന്ന രഞ്ജിത്ത് മറുപടി നല്‍കിയെന്നും അതില്‍ പ്രകോപിതരായി രഞ്ജിത്തിനെ ഇവര്‍ ബസിനും പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തു എന്നും സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഒരു ബന്ധു മരിച്ച വിവരമറിഞ്ഞതിനാല്‍ പെട്ടെന്ന് നാട്ടിലെത്തേണ്ടത് കൊണ്ടാണ് പരാതി നല്‍കാതെ പോയതെന്നും രാവിലെ പത്രങ്ങളില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് സ്റ്റേഷനിലെത്തിയതെന്നും രഞ്ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മര്‍ദനത്തില്‍ രഞ്ജിത്തിന്റെ കഴുത്തിനും മുഖത്തും കൈക്കും പരിക്കേറ്റിരുന്നു. മൊബൈലില്‍ പകര്‍ത്തിയ മര്‍ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഹോംഗാര്‍ഡുകള്‍ വിവരം പൊലിസ് സ്‌റ്റേഷനിലറിയിക്കാനോ മര്‍ദനം തടയാനോ തയാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago