മോഷ്ടിച്ച കുട്ടിയെ 12 ദിവസത്തിനു ശേഷം തിരിച്ചു നല്കി
ഭോപ്പാല്‍: ആണ്തരിയില്ലാത്ത ദുഃഖത്തിന്റെ പാരമ്യത്തില്‍ മൂന്നു പെണ്മക്കളുടെ മാതാവ് ആണ്‍കുഞ്ഞിനെ മോഷ്ടിച്ചു. അധികകാലം പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. കുട്ടിയെ രക്ഷിതാക്കള്‍ക്കു തിരികെ നല്കി. കൂടെ ഒരു കുറിപ്പും ദൈവവും രക്ഷിതാക്കളും പൊറുക്കണമെന്ന്. മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലാണ് സംഭവം.
ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ ക്യൂ നില്‍ക്കുകയായിരുന്ന 14കാരി പെണ്‍കുട്ടി ഹുമയെ സമീപിച്ച ഒരു സ്ത്രീ തന്റെ കുഞ്ഞിനെ അല്പനേരം നോക്കാനേല്‍പ്പിച്ചു. ഏറെനേരമായിട്ടും സ്ത്രീ തിരിച്ചു വന്നില്ല. തുടര്‍ന്നു നടന്ന പരിശോധനയിലാണ് സ്ത്രീ ഉപേക്ഷിച്ചുപോയ ബാഗും അതിലെ കുറിപ്പും കണ്ടെത്തിയത്. ഈ കുറിപ്പിലാണ് താന്‍ കുഞ്ഞിനെ ഹോഷംഗാബാദിലെ പിപാരിയയില്‍ നിന്നു മോഷ്ടിച്ചതാണെന്നും കുഞ്ഞിന്റെ പിതാവിന്റെ പേരും തനിക്ക് ആണ്കുഞ്ഞില്ലാത്തതിന്റെ വിഷമം സഹിക്കാനാവാതെയാണ് കുഞ്ഞിനെ മോഷ്ടിച്ചതെന്ന ക്ഷമാപണവുമുണ്ടായിരുന്നത്.
പൊലിസ് അന്വേഷണം ആരംഭിച്ചതോടെ പിപാരിയയിലെ ജസ്വന്തിന്റെയും രമാവതിയുടെയും മകനാണ് നഷ്ടപ്പെട്ടതെന്നറിഞ്ഞത്. കുഞ്ഞിനെ നഷ്ടപ്പെട്ട് 12 ദിവസം കഴിഞ്ഞാണ് ഇരുവര്‍ക്കും തങ്ങളുടെ കണ്മണിയെ തിരികെ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."