കവിതക്കും കുടുംബത്തിനും ആശ്വാസമായി 'കരുതല്‍'
ഹരിപ്പാട്: പരിതാപകരമായ അവസ്ഥയിലാണ് ഏവൂര്‍ ഒറ്റതെങ്ങില്‍ കവിതയും കുടുംബവും. ആറംഗ കുടുംബത്തിലെ അഞ്ചുപേരും രോഗികള്‍. കവിതയാകട്ടെ തലച്ചോറില്‍ മുഴക്ക് ചികിത്സയില്‍. നിത്യവൃത്തിക്ക് വകയില്ല. പൊളിഞ്ഞുവീഴാറായ വീട്.
കരുതല്‍ പ്രവര്‍ത്തക ശ്രീലതാ ഗോപന് കുടുംബത്തിന്റെ ദുരിതം നേരിട്ടുകാണാനിടയായി. തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് 'കരുതല്‍' ട്രസ്റ്റ് വീട് നിര്‍മിച്ച് നല്കാന് തയ്യാറായി മുന്നോട്ടു വന്നത്.
കഴിഞ്ഞ ആറുമാസമായി കുടുംബത്തിന് ആവശ്യമായ ഭക്ഷണം എത്തിച്ച് നല്കുന്നും 'കരുതലാ'ണ്. കോട്ടയം നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു തോമസ് താക്കോല്‍ദാനം നിര്‍വഹിച്ചു. 'കരുതല്‍' ട്രസ്റ്റ് ചെയര്മാന് ഷാജി.കെ.ഡേവിഡ് അധ്യക്ഷനായി. സജിനി, കെ. ഉഷാകുമാരി, ശ്രീജിത്ത് പത്തിയൂര്‍, എച്ച്. ചന്ദ്രസേനന് നായര്‍, സുരേഷ് ബേബി, പി.ഐ തോമസ്, ശ്രീകുമാര്‍ സംസാരിച്ചു.
ഹഹരിപ്പാട് ഗവ. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്കി വരുന്ന കൂട്ടായ്മയാണ് 'കരുതല്‍'ചാരിറ്റബിള്‍ ട്രസ്റ്റ്. ഇവര്‍ നിര്‍മിച്ച് നല്കുന്ന ആറാമത്തെ വീടാണ് കവിതയുടേത്. മറ്റ് നാല് നിര്‍ധന കുടുംബത്തിനുളള വീടിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."