സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ 'ഹൈടെക് തൃക്കാക്കര' പദ്ധതി
കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും സ്മാര്‍ട്ട് സ്‌കൂളുകളാക്കി മാറ്റുന്നതിനായി 'ഹൈ ടെക് തൃക്കാക്കര' എന്ന പദ്ധതിക്ക് രൂപം നല്‍കി. പി.ടി തോമസ് എം.എല്‍.എ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ സ്‌കൂളുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിക്കുന്നത്.
നിലവില്‍ 20 സ്‌കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ട് അനുവദിച്ചു കഴിഞ്ഞു. മറ്റ് സ്‌കൂളുകള്‍ക്കും വൈകാതെ ഫണ്ട് ലഭിക്കും.
തൃക്കാക്കര കാര്‍ഡിനല്‍ സ്‌കൂള്‍, പാലാരിവട്ടം സെന്റ് റാഫേല്‍, കാക്കനാട് ദാറുല്‍ സലാം, തമ്മനം സെന്റ് റീത്താസ,് ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ്, കാക്കനാട് മാര്‍ അത്തനേഷ്യസ് എന്നിവയ്ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് തുക അനുവദിച്ചു. തൈക്കൂടം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍, പൊന്നുരുന്നി സികെസി, വൈറ്റില എസ്.പി.വൈ എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക് ആവശ്യമായ കംപ്യൂട്ടറുകളും ഇടപ്പള്ളി ഗവ.യു.പി സ്‌കൂള്‍, പനമ്പിള്ളി നഗര്‍ ഗവ. സ്‌കൂള്‍ എന്നിവയ്ക്ക് പബ്ലിക് അഡ്രസ് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ വാങ്ങുന്നതിനും ആവശ്യമായ തുക അനുവദിച്ചു.
തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിന് 35 സീറ്റുള്ള സ്‌ക്കൂള്‍ ബസ് വാങ്ങുന്നതിനും രണ്ടു പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനും തുക ലഭിക്കും. പൊന്നുരുന്നി സി.കെ.സി ഹൈസ്‌കൂള്‍, തോപ്പില്‍ സെന്റ് ജോസഫ്, നസ്രത്ത്് ഉല്‍ മദ്‌റസ സ്‌കൂള്‍, കാക്കനാട് മാര്‍ അത്തനേഷ്യസ് എന്നിവയ്ക്ക് പാചക പുരയ്ക്കും എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു.
'ഹൈ ടെക് തൃക്കാക്കര' പദ്ധതിയുടെ ഭാഗമായി പി.ടി തോമസ് എം.എല്‍എയുടെ അധ്യക്ഷതയില്‍ എറണാകുളം ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒമാര്‍, നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുടെയും യോഗം ഇന്നലെ പൊന്നുരുന്നി ഗവ. സ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധ ശക്തികളെ അകറ്റി നിര്‍ത്താന്‍ എല്ലാരും സഹകരിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധ ശക്തികള്‍ കുട്ടികളെ വഴിതെറ്റിക്കാനും സ്‌കൂളുകള്‍ മലിനമാക്കുവാനും ശ്രമിക്കുന്നതിനെതിരേ കരുതല്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."