നെറ്റ്വര്‍ക്ക് തകരാര്‍: ബാങ്ക് ഇടപാടുകള്‍ തടസപ്പെട്ടു
നെടുങ്കണ്ടം : നെടുങ്കണ്ടം എസ്ബിഐ ശാഖയില്‍ നെറ്റുവര്‍ക്ക് തകരാറിലായതോടെ മണിക്കൂറുകളോളം ഉപഭോക്താക്കള്‍ വലഞ്ഞു. രണ്ടര മണിക്കൂറാണ് നെറ്റുവര്‍ക്ക് തകരാറിലായത്.
ഇന്നലെ രാവിലെ പത്തുമുതല്‍ 12.30 വരെ ബാങ്ക് ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെട്ടു. ശനിയും ഞായറും അവധിദിവസങ്ങളായിരുന്നതിനാല് നൂറുകണക്കിന് ഇടപാടുകാരാണ് ഇന്നലെ ബാങ്കിലെത്തിയത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കമുള്ളവരാണ് ദുരിതത്തിലായത്. ബിഎസ്എന്‍എല്‍ കണക്ഷന്റെ തകരാറാണ് പ്രശ്നത്തിനു കാരണമായതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എസ്ബിഐയുടെ സെര്‍വറിലുണ്ടായ തകരാറാണ് കാരണമെന്നാണ് ബിഎസ്എന്‍എലിന്റെ വാദം. ബിഎസ്എന്‍എല്‍ ജീവനക്കാരെത്തി പരിശോധന നടത്തി തകരാര്‍ പരിഹരിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതിനുപിന്നാലെ എടിഎമ്മും നിശ്ചലമായിരുന്നു. ഇതോടെ സമീപത്തുള്ള മറ്റു ബാങ്കുകളുടെ എടിഎമ്മുകളെയാണ് ഇടപടുകാര്‍ ആശ്രയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."