രഘുറാം രാജന് കോണ്‍ഗ്രസിന്റെ പിണിയാള്‍: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കോണ്‍ഗ്രസിന്റെ പിണിയാളാണെന്ന് സുബ്രഹ്മണ്യന് സ്വാമി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് കൂറുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വെളിപ്പെടുത്തുകയെന്നതാണ് തന്റെ അടുത്ത പദ്ധതിയെന്നും സ്വാമി പറഞ്ഞു.
താന്‍ ഒരിക്കല്‍ കൂടി പദവിയേറ്റെടുക്കാനില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ തീരുമാനത്തിന് പിന്നാലെയാണ് സ്വാമിയുടെ പ്രസ്താവന. വ്യത്യാസ്ത മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നവരും സോണിയാഗാന്ധിയോട് കൂറു പുലര്‍ത്തുന്നവരുമായ 27 ബ്യൂറോക്രാറ്റുകളെ പുറത്തുകൊണ്ടുവരുകയെന്നതാണ് തന്റെ അടുത്ത പദ്ധതി. ഇവരെ നിയമിച്ചത് പി.ചിദംബരമായിരുന്നുവെന്നും ട്വിറ്ററില്‍ സ്വാമി ആരോപിച്ചു. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
അതിനിടെ രാജന്റെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാനിക്കുന്നതായും അദ്ദേഹം ചെയ്ത നല്ല പ്രവൃത്തികളെ അഭിനന്ദിക്കുന്നതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജന്റെ കാലാവധി തീര്‍ന്ന ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറാവാനുള്ള വ്യക്തിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."