HOME
DETAILS

എന്‍.ടി.ബി.ആര്‍: കമ്മിറ്റി നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

  
backup
May 01 2018 | 11:05 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


ആലപ്പുഴ: അന്താരാഷ്ട്ര ജലമേളയായ നെഹ്‌റുട്രോഫിയുടെ നടത്തിപ്പിനായി രൂപം നല്‍കുന്ന കമ്മിറ്റികളുടെ നിയമനത്തില്‍ വന്‍ ക്രമക്കേടെന്ന് വിവരാവകാശ രേഖ. ജലകായിക ഇനങ്ങളില്‍ പരിചയസമ്പന്നരായവരെ കമ്മിറ്റികളില്‍ നിയമിക്കണമെന്ന് ഉത്തരവ് കാറ്റില്‍ പറത്തിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചതെന്ന് തെളിയുന്നു.
ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജീനീയറും വിവരവകാശ ഓഫിസറുമായ ജി ഗീത നല്‍കിയ വിവരങ്ങളിലാണ് കമ്മിറ്റിയുടെ നിയമനത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. രേഖപ്രകാരം 2017 ല്‍ നടത്തിയ ജലമേളയില്‍ കമ്മിറ്റികളില്‍ കടന്നുകൂടിയവരില്‍ അധികവും ജലമേളയിലോ നീന്തലിലോ യാതൊരു പരിചയവും ഇല്ലാത്തവരാണെന്ന് വ്യക്തമാകുന്നു.
കടുത്ത രാഷ്ട്രീയ അതിപ്രസരം തിരഞ്ഞെടുക്കപ്പെട്ട 24 കമ്മിറ്റികളിലും കടന്നുകൂടിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജനറല്‍ ബോഡിയില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്നാണ് റേസ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
വള്ളം കളിയുമായി ബന്ധപ്പെട്ട മുന്‍ പരിചയമുളളവരെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും അവിടെനിന്നും റേസ് കമ്മിറ്റിയിലേക്കും ജില്ലാ കലക്ടര്‍ ചെയര്‍മാനായ എന്‍.ഡി.ബി.ആര്‍ സൊസൈറ്റി തിരഞ്ഞെടുക്കുന്നത്.
റേസ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍നിന്നും വള്ളം കളിയുമായി ബന്ധപ്പെട്ട് മുന്‍പരിചയം പരിഗണിച്ച് റേസ് കമ്മിറ്റി അംഗങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുക്കുന്ന അംഗങ്ങളെയാണ് സ്റ്റാര്‍ട്ടര്‍ , അംപയര്‍ എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നത്.
ഫിനിഷിങ് ജഡ്ജായി പ്രവര്‍ത്തിക്കുന്നത് പബ്ലിക്ക് വര്‍ക്ക്‌സ് ഡിപാര്‍ട്ട്‌മെന്റിലെയും ജലസേചന വകുപ്പിലേയും എന്‍ജീനിയര്‍മാരാണ്. എന്നാല്‍ നിര്‍ദേശങ്ങള്‍ മാറ്റിമറിച്ച് ജലമേളയുടെ പ്രധാന കമ്മിറ്റികളായ സംഘാടനവും നിയന്ത്രണവും രാഷട്രീയക്കാരെക്കൊണ്ട് കുത്തിനിറച്ചതായിരുന്നു. കമ്മിറ്റി രൂപപ്പെടുത്തിയപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ല.
ദേശീയ , അന്തര്‍ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ചു പരിചസമ്പരായ ഒഫിഷ്യലുകള്‍ സൗജന്യമായി മേള നിയന്ത്രിക്കാമെന്ന് കാണിച്ച് കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതും അവഗണിച്ചാണ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കമ്മിറ്റികളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയത്.
വിവാദം ഉയര്‍ത്തുന്ന സ്റ്റാര്‍ട്ടിങ് ഡിവൈസിനെ കുറിച്ച് ആശങ്ക മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ചെവിക്കൊണ്ടില്ല.
ഒടുവില്‍ സ്റ്റാര്‍ട്ടിങ് പിഴവിന്റെ പേരില്‍ മത്സരങ്ങള്‍ പലവട്ടം വൈകിപ്പിക്കേണ്ടി വന്നിരുന്നു. മത്സരാര്‍ഥികളും ഒഫിഷ്യല്‍സും തമ്മില്‍ പലപ്പോഴും വാക്കേറ്റവും പിന്നീട് അക്രമത്തിലേക്കും എത്തിയിരുന്നു. ഇതിനെതിരെയാണ് മുന്‍ കമ്മിറ്റി അംഗങ്ങള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago