HOME
DETAILS

സാക്ഷരതാമിഷന്‍ നാലാംതരം തുല്യതാ ക്ലാസ് ഈ മാസം തുടങ്ങും

  
backup
February 08 2019 | 19:02 PM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%a4%e0%b4%b0%e0%b4%82


ഇസ്മാഈല്‍ അരിമ്പ്ര#


മലപ്പുറം: സാക്ഷരതാമിഷന്റെ സമഗ്ര, നവചേതന, അക്ഷരസാഗരം പദ്ധതികളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട പ്രവര്‍ത്തനം ഈ മാസം അവസാനവാരം തുടങ്ങും. ആദിവാസി, പട്ടിക വര്‍ഗ, തീരദേശ പ്രദേശങ്ങളിലെ സാക്ഷരതാപ്രവര്‍ത്തനം ലക്ഷ്യമിട്ട മൂന്നു പദ്ധതികളിലായി സാക്ഷരതാ പരീക്ഷയില്‍ വിജയിച്ച 6,867 പേര്‍ക്കാണ് നാലാംതരം തുല്യതാ ക്ലാസുകള്‍ തുടങ്ങുന്നത്. ആറുമാസമായിരിക്കും കോഴ്‌സിന്റെ കാലാവധി. സമഗ്ര പദ്ധതി സംസ്ഥാനത്തെ നൂറ് ആദിവാസി ഊരുകളിലും നവചേതന നൂറ് പട്ടികജാതി കോളനികളിലും അക്ഷരസാഗരം പദ്ധതി മൂന്നുജില്ലകളിലെ തീരദേശ മേഖലയിലുമാണ് നടപ്പാക്കിയത്.
സമഗ്ര പദ്ധതിയില്‍ വിജയിച്ചവര്‍ക്കായി നാലാംതരം കോഴ്‌സ് തുടങ്ങുന്ന ഊരുകളുടെ എണ്ണം: തിരുവനന്തപുരം(5), കൊല്ലം(2), പത്തനംതിട്ട(3), ഇടുക്കി(15), എറണാകുളം(3), തൃശൂര്‍ (2), കോഴിക്കോട് (3), മലപ്പുറം (7), പാലക്കാട് (25), വയനാട് (25), കണ്ണൂര്‍(5), കാസര്‍കോട് (5) എന്നിങ്ങനെയാണ്. സാക്ഷരതാ നിലവാരം ഏറ്റവും കുറവെന്ന് പട്ടികവര്‍ഗ വികസനവകുപ്പ് കണ്ടെത്തിയ ഊരുകളിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ സമഗ്ര നടപ്പാക്കിയത്. ഈ ക്ലാസുകളിലൂടെ 1996 പേര്‍ സാക്ഷരതാ പരീക്ഷ വിജയിച്ചു. ആദിവാസി വിഭാഗത്തിലെ പത്താംക്ലാസ് വിജയിച്ചവരായിരുന്നു ഇന്‍സ്ട്രക്ടര്‍മാരായി നിയമിച്ചത്. പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ 'നവചേതന'യിലൂടെ 1756 പേര്‍ സാക്ഷരതാ പരീക്ഷ വിജയിച്ചു. ഇവര്‍ക്കു നാലാംതരം ക്ലാസുകള്‍ തിരുവനന്തപുരം (10), കൊല്ലം(10), പത്തനംതിട്ട (7), ആലപ്പുഴ (8), കോട്ടയം (7), ഇടുക്കി (5), എറണാകുളം (10), തൃശൂര്‍ (6), പാലക്കാട് (10), മലപ്പുറം(7), കോഴിക്കോട് (9), വയനാട് (3) കണ്ണൂര്‍ (5), കാസര്‍കോഡ് (3) കേന്ദ്രങ്ങളിലും തുടങ്ങും. തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്താനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് 'അക്ഷരസാഗരം' നടപ്പാക്കിയത്. 3115 പേരാണ് പരീക്ഷ വിജയിച്ചത്.
കൊല്ലം ജില്ലയില്‍ ആലപ്പാട്, ചവറ, പന്‍മന, കുലശേഖരം, നീണ്ടകര ഗ്രാമപഞ്ചായത്തുകളിലും 5 കോര്‍പറേഷന്‍ ഡിവിഷനുകളിലും, എറണാകുളം ജില്ലയില്‍ വരാപ്പുഴ, ഇളംകുന്നപ്പുഴ, കടമക്കുടി, മുളവുകാട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറയ്ക്കല്‍, നായരമ്പലം, എവടക്കാട്, ഉദയംപേരൂര്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്തുകളിലും കൊച്ചിന്‍ കോര്‍പറേഷനിലും, കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍, ചേറോട്, ഒഞ്ചിയം, ചേമഞ്ചേരി, ചേങ്ങോട്ടുകാവ്, മൂടാടി, തിക്കോടി, കടലുണ്ടി ഗ്രാമപഞ്ചായത്തുകള്‍, കൊയിലാണ്ടി, വടകര, പയ്യോളി മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലുമാണ് നാലാംതരം ക്ലാസുകള്‍ തുടങ്ങുന്നത്. മൂന്ന് ജില്ലകളിലുമായി 168 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കാംപയിനായിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago