HOME
DETAILS

വസ്തു നികുതി കുടിശ്ശിക: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

  
backup
February 08 2019 | 19:02 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%ae

അശ്‌റഫ് കൊണ്ടോട്ടി#

 

 

ഒറ്റത്തവണ അടക്കാം
പിരിച്ചെടുക്കാനുള്ളത് 975.08 കോടി

കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ അടക്കാന്‍ സര്‍ക്കാര്‍ അനുമതി. തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 50 ദിവസം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.വരും വര്‍ഷം കുടിശ്ശികയില്‍ പിഴപ്പലിശ ഒഴിവാക്കുന്ന നടപടികളുണ്ടാവില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


തദ്ദേശ സ്ഥാപനങ്ങളിലെ നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഴപ്പലിശ ഒഴിവാക്കി നല്‍കുന്നത്. 1994 ലെ കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 532(2), കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 209(ഇ)എന്നിവയിലെ വ്യവസ്ഥകള്‍ ഇളവ് നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ്. പൊതുജനങ്ങളെ വിവരം അറിയിച്ച് അദാലത്തുകള്‍ അടക്കം നടത്തി നിശ്ചിത സമയത്തിനകം നികുതി കുടിശ്ശികയും 2018-19 വര്‍ഷത്തെ നികുതിയും പിരിച്ചെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1367.05 കോടി രൂപയാണ് ഈ വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതീക്ഷിത നികുതി. ഇതില്‍ 392.16 കോടി രൂപ മാത്രമാണ് ഇതുവരെ പിരിച്ചെടുത്തത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം പിരിച്ചെടുക്കാനുളളത് 975.08 കോടി രൂപയാണ്. നികുതി പിരിവില്‍ ഏറ്റവും പിറകില്‍ കോര്‍പറേഷനുകളാണ്. 7.54 ശതമാനം നികുതി മാത്രമാണ് കോര്‍പറേഷനുകളില്‍ ഇതുവരെ പിരിച്ചിട്ടുള്ളത്. 347.97 കോടി രൂപ നികുതി പിരിക്കേണ്ടിടത്ത് 26.24 കോടി രൂപമാത്രമാണ് പിരിച്ചെടുത്തത്. 322.73 കോടി രൂപ ഇനി പിരിക്കണം. തൊട്ടു പിറകിലുള്ള നഗരസഭകളില്‍ 12.42 ശതമാനം തുകമാത്രമാണ് ഇതുവരെ പിരിച്ചത്. 475.52 കോടി രൂപയില്‍ 59.04 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. 416.49 കോടി രൂപയാണ് ഇനി പിരിക്കാനുള്ളത്.
ഗ്രാമപഞ്ചായത്തുകള്‍ 543.56 കോടി രൂപയില്‍ 306.88 കോടി രൂപ പിരിച്ചെടുത്തു. മൊത്തം തുകയുടെ 56.45 ശതമാനം വരുമിത്. 236.86 കോടി കൂടി ഗ്രാമപഞ്ചായത്തുകളില്‍ പിരിച്ചെടുക്കാനുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  19 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  19 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  19 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  19 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  19 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  19 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  19 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  19 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  19 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  19 days ago