ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിനു ചൈന തടസം നില്‍ക്കില്ല: സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതില്‍ ചൈന തടസം നില്‍ക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍.എസ്.ജി അംഗത്വം അത്യാവശ്യമാണെന്നും അതിനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു.
പാകിസ്താന് എന്‍.എസ്.ജി അംഗത്വം നല്കുന്നതില് ഇന്ത്യയ്ക്ക് എതിര്‍പ്പില്ല. ഈ വര്‍ഷാവസാനം എന്‍.എസ്.ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു ചൈന ഒരിക്കലും എതിരു നില്‍ക്കില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് ചൈനയുടെ നിലപാട്. അംഗത്വത്തിനായി അപേക്ഷിക്കുന്ന രാജ്യങ്ങളുടെ പ്രവര്‍ത്തനം വലയിരുത്തി വേണം തുടര്‍നടപടികള്‍ സ്വീകരിക്കാനെന്നും അവര്‍ പറഞ്ഞു.ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നതിനെ ചൈന ശക്തമായി എതിര്‍ക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്കുന്നതില് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നുമായിരുന്നു ചൈനയുടെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാനായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."