HOME
DETAILS
MAL
മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ല
backup
May 02 2018 | 02:05 AM
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം ഉത്തരവിറക്കി.
ആധാറിനു പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.
പാസ്പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ മൊബൈല്‍ കണക്ഷന് നേടുന്നതിനായി ഉപയോഗിക്കാം.
ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പാക്കാന്‍ ടെലികോം സെക്രട്ടറി അരുണ്‍ സുന്ദരരാജന് കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ കണക്ഷനു ആധാര്‍ നിര്‍ബന്ധമാക്കി ടെലികോം മന്ത്രാലയം ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."