HOME
DETAILS

പാലക്കാട് കോട്ടയ്ക്കുവേണ്ടി ത്രികോണയുദ്ധം ഒരുങ്ങുന്നു

  
backup
February 08 2019 | 19:02 PM

todays-article-faisal-kongad-09-02-2019

ഫൈസല്‍ കോങ്ങാട്#

 


പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. പൊതുവില്‍ ഇടതുകോട്ടയെന്ന് അവകാശപ്പെടാവുന്ന മണ്ഡലമാണിതെങ്കിലും പുതിയ രാഷ്ട്രീയ, ജാതീയ സമവാക്യങ്ങളും ശബരിമല പോലുള്ള വൈകാരിക വിഷയങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന് മത്സരത്തെ നേരിടാനൊരുങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുപോലും നിശ്ചയമില്ലെന്നതാണ് വസ്തുത.


എം.ബി രാജേഷാണ് തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണയും ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയത്. രാഷ്ട്രീയ എതിരാളികള്‍ പോലും സഭയില്‍ മികച്ച പ്രകടനംകാഴ്ചവച്ചെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു രാജേഷിന്. വിഷയങ്ങള്‍ നന്നായി പഠിച്ചുമാത്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും രാജേഷ് ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് ലോക്‌സഭ കാതോര്‍ക്കുകയുമൊക്കെ ചെയ്തിരുന്നത് ദുരഭിമാനമില്ലാതെ എല്ലാവരും അംഗീകരിക്കുന്നു. പക്ഷെ അതുകൊണ്ടൊന്നും വിജയം ആവര്‍ത്തിക്കാമെന്ന് സി.പി.എമ്മോ ഇടതുമുന്നണിയിലെ മറ്റേതെങ്കിലും ഘടകകക്ഷിനേതാക്കളൊ കരുതുന്നില്ല.


ഇടതുപക്ഷത്തിന് ഇവിടെ നേരിടാനുള്ളത് ശബരിമല ഉള്‍പ്പെടെയുള്ള കുറേ വൈകാരിക വിഷയങ്ങളാണ്. ശബരിമല വിഷയത്തില്‍ ഹിന്ദുമതവിശ്വാസികളായ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ വരെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ഗുരുതരമായ വീഴ്ച പറ്റിയെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യത്തെ നേരിട്ടുവേണം തെരഞ്ഞെടുപ്പിനൊരുങ്ങാന്‍.


മണ്ഡലം നിലനിര്‍ത്താന്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാജേഷിനെയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ സങ്കല്‍പിക്കാനാവാത്ത സ്ഥിതിയാണ്. എന്നാല്‍ രാജേഷിന് തുടര്‍ച്ചയായി രണ്ട് അവസരം ലഭിച്ചതും സീറ്റിനായി മൂന്ന് യുവനേതാക്കള്‍ പാര്‍ട്ടിയില്‍ ചരടുവലികള്‍ നടത്തുന്നതും രാജേഷിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നുവന്നതിനു പിന്നില്‍ രാജേഷാണെന്നാണ് ശശിക്കൊപ്പം നില്‍ക്കുന്നവരുടെ വിശ്വാസം. ശശിക്ക് ഏറെ സ്വാധീനമുള്ള ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ പാലം വലിക്കുമെന്ന് രാജേഷും പ്രതീക്ഷിക്കുന്നുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാവണം ഇനി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അടുപ്പക്കാരോടെങ്കിലും രാജേഷ് നിലപാട് വ്യക്തമാക്കുന്നത്.


രാജേഷല്ലെങ്കില്‍ പിന്നെ ആരെന്ന ചോദ്യത്തിന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും മറുപടിയില്ല. സമയമാകുമ്പോള്‍ യോഗ്യനായ ഒരാള്‍ ഉണ്ടാകുമെന്നുമാത്രമാണ് അവര്‍ പറയുന്നത്. പ്രകാശ് കാരാട്ടോ വൃന്ദാ കാരാട്ടോ മത്സരിക്കാനെത്തുമെന്ന പ്രചാരണവും സി.പി.എം കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസില്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ് സാധ്യത കല്‍പിക്കുന്നത്. ശ്രീകണ്ഠന്‍ ഡി.സി.സി പ്രസിഡന്റായ ശേഷം ജില്ലയില്‍ കോണ്‍ഗ്രസിന് ജീവന്‍വച്ചുവെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു. പൊതുപരിപാടികളിലും ജനകീയ സമരങ്ങളിലും ശ്രീകണ്ഠന്‍ മുന്‍നിരയില്‍ നിറഞ്ഞുനിന്നത് പാര്‍ട്ടിക്കു ഗുണമാകുമെന്നാണ് അവരുടെ പ്രതീക്ഷ. പാലക്കാട് എം.എല്‍.എ ശാഫി പറമ്പിലിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‌ശേഷം മന്ത്രിയാവാമെന്ന ചിന്തയിലാണ് ശാഫി. അതുകൊണ്ടു തന്നെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനില്ലെന്ന് ശാഫിയുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.
ശബരിമലവിഷയത്തില്‍ സി.പി.എമ്മിനെതിരായി നില്‍ക്കുന്ന വലിയൊരു വിഭാഗം ഹൈന്ദവ വിഭാഗങ്ങളുടെ വോട്ടും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടും ഒന്നിപ്പിക്കാനായാല്‍ നഷ്ടപ്പെട്ട പാലക്കാടന്‍ കുത്തക തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്.


അതേസമയം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും കടുത്ത ആഭ്യന്തരകലഹത്തിലാണ് ബി.ജെ.പി ക്യാംപ്. മത്സരിക്കാന്‍ ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും വിട്ടുവീഴ്ചകള്‍ക്കൊന്നും തയാറാകാതെ യുദ്ധത്തിലാണ്. ആര്‍.എസ്.എസിനു താല്‍പര്യം ശോഭയോടാണെങ്കിലും പാലക്കാട് ,മലമ്പുഴ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളില്‍ സ്വാധീനം കൃഷ്ണകുമാറിനാണ്. അതുകൊണ്ടുതന്നെ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ പ്രയാസപ്പെടുകയാണ് പാര്‍ട്ടി നേതൃത്വം.
എന്നാല്‍ ശോഭയും കൃഷ്ണകുമാറും സീറ്റിനുവേണ്ടി പോരടിക്കുന്ന സാഹചര്യത്തില്‍ സീറ്റ് തങ്ങള്‍ക്കു വിട്ടുതരണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ആവശ്യപ്പെടുന്നുണ്ട്. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ സ്വാധീനമുള്ളതുകൊണ്ട് വിജയസാധ്യത ഏറെയാണെന്നാണ് അവരുടെ വാദം. അതേസമയം ശബരിമലവിഷയത്തില്‍ കൈയാങ്കളിക്കുവരെ തയാറായി കുറേ പ്രയാസങ്ങളും കേസുകളും നേരിട്ടതല്ലാതെ ഹിന്ദു വോട്ടുകളുടെ ക്രോഡീകരണം സാധ്യമായില്ലെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. സി.പി.എം വിരുദ്ധ വോട്ടുകളത്രയും കോണ്‍ഗ്രസ് കൊണ്ടുപോകുമോയെന്നും ബി.ജെ.പി ഭയക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയിലെ വടംവലി അവസാനിപ്പിച്ചില്ലെങ്കില്‍ ജില്ലയ്ക്കു പുറത്തുനിന്ന് പുതിയൊരാളെ കൊണ്ടുവരാനുള്ള സാധ്യതയും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago